ക്രോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രിയങ്ക ചോപ്ര

ക്രോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രിയങ്ക ചോപ്ര

പ്രശസ്ത ഫുട്‌വെയര്‍ ബ്രാന്‍ഡായ ക്രോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസിനെ നിയമിച്ചു. കരാര്‍ പ്രകാരം ബ്രാന്‍ഡിന്റെ 2020ലെ ‘Come As You Are’ പരസ്യ കാംപെയ്‌നില്‍ താരം പ്രത്യക്ഷപ്പെടും. ക്രോക്‌സ് ബ്രാന്‍ഡ് ഏതു ശൈലിയിലുള്ളവര്‍ക്കും ചേരുമെന്ന രീതിയിലുള്ള പ്രചാരണമാണ് കമ്പനി പ്രിയങ്കയിലൂടെ അണിയിച്ചൊരുക്കുക. താരത്തിന്റെ ക്രോക്‌സുമായുള്ള പങ്കാളിത്തം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് യുണിസെഫിനാണ്.

യുണിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ലോകമെമ്പാടുമുള്ള കുട്ടികളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരം സംഭാവന നല്‍കാറുള്ള വ്യക്തിയാണ്. ഈ വര്‍ഷം ക്രോക്‌സ് ലോകപ്രശസ്തരായ നിരവധി താരങ്ങളെ ബ്രാന്‍ഡിനൊപ്പം ചേര്‍ത്തു നിര്‍ത്തിയിരുന്നു. ആഗോള പ്രശസ്തരായ അമേരിക്കന്‍ നടിയും മോഡലുമായ സൂയി ദെഷാന്‍, ജാപ്പനീസ് നടിയും മോഡലുമായ സുസു ഹിരോസെ, ദക്ഷിണ കൊറിയന്‍ ഗായികയും നടിയുമായ കിം സേജോംഗ്, ചൈനീസ് നടി ഗിനാ ജിന്‍ എന്നിവരായിരുന്നു ക്രോക്‌സിന്റെ ലിസ്റ്റില്‍ മുമ്പുണ്ടായിരുന്നത്.

Comments

comments

Categories: FK News