ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡെല്‍ഹി

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡെല്‍ഹി

അടുത്ത തെരഞ്ഞെടുപ്പില്‍ വായുമലിനീകരണം പ്രധാന വിഷയമാകുമെന്ന് സര്‍വേ

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനമായ ഡെല്‍ഹി ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി തുടരുന്നെന്ന് കണക്കുകള്‍. എയര്‍ വിഷ്വലിന്റെ ഇന്നലെ പുറത്തിറങ്ങിയ പുതിയ ലോക അന്തരീക്ഷ നിലവാര സൂചിക (എക്യുഐ) റാങ്കിംഗില്‍ 454 പോയ്ന്റ് രേഖപ്പെടുത്തിയാണ് ഡെല്‍ഹി കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നത്. ഈ മാസം അഞ്ചിന് ന്യൂഡെല്‍ഹിയിലെ വായു നിലവാരം എല്ലാ റെക്കോഡുകളും തകര്‍ത്തിരുന്നു. തുടര്‍ച്ചയായ ഒന്‍പത് ദിവസമാണ് അപകടകരമായ നില തുടര്‍ന്നത്. മുംബൈയും(6) കൊല്‍ത്തക്കയുമാണ്(27) മലിനീകരണത്തില്‍ മുന്നിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

173 പോയന്റ് നേടിയ പാക്കിസ്ഥാനിലെ ലാഹോറാണ് ആഗോളതലത്തില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടാമത്തെ നഗരം. സൂചികാ സ്ഥിരമായി പരിഷ്‌കരിക്കുകയും റാങ്കിംഗില്‍ വ്യത്യാസം വരികയും ചെയ്യുന്നുണ്ട്. എന്നാല്‍ ഡെല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് മറ്റു നഗരങ്ങള്‍ക്ക് മറികടക്കാനാവാത്ത വിധത്തില്‍ ഉയര്‍ന്നതായതിനാല്‍ നഗരം ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നതായിട്ടാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള പത്ത് നഗരങ്ങളില്‍ എട്ടും ഏഷ്യന്‍ നഗരങ്ങളാണ്. ഏഷ്യാ ഭൂഖണ്ഡത്തില്‍ തന്നെ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ ദക്ഷിണേഷ്യയിലാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.

റാങ്ക് നഗരം രാജ്യം എക്യുഐ

1. ഡെല്‍ഹി ഇന്ത്യ 348

2. ലാഹോര്‍ പാക്കിസ്ഥാന്‍ 173

3. ഹനോയ് വിയറ്റ്‌നാം 160

4. ഗുയാംഗ്ഷൂ ചൈന 157

5. കറാച്ചി പാക്കിസ്ഥാന്‍ 153

6. മുംബൈ ഇന്ത്യ 152

7. ക്രാക്‌നോ പോളണ്ട് 146

8. ചെഗ്ദു ചൈന 141

9. താഷ്‌കന്റ് ഉസ്‌ബെക്കിസ്ഥാന്‍ 139

10. ഡെട്രോയ്റ്റ് യുഎസ് 118

Comments

comments

Categories: FK News