വ്യവസായ-വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഐസിഎഐ ദ്വിദിന സമ്മേളനം

വ്യവസായ-വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഐസിഎഐ ദ്വിദിന സമ്മേളനം

ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ 51ാമത് ദക്ഷിണേന്ത്യന്‍ സമ്മേളനം കൊച്ചിയില്‍

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ ന്യൂഡല്‍ഹി) ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന്റെ 51ാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 18, 19 തീയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഐസിഎഐ ദേശീയ പ്രസിഡന്റ് പ്രഫുല്ല പി ഛാജദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേളയില്‍ ഐസിഎഐ വൈസ് പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത, ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക ചാര്‍ട്ടേഡ് എക്കൗണ്ടന്റ് മെമ്പര്‍ ഓഫ് പാര്‍ലമെന്റ് തോമസ് ചാഴിക്കാടന്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം ബാബു എ്രബഹാം കളളിവയലില്‍ എന്നിവരും പങ്കെടുക്കും.

ആരോഹണം-പുതിയ ഉള്‍ക്കാഴ്ചകള്‍, പുതിയ ഉയരങ്ങള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രതിപാദ്യം. കമ്പനി കാര്യ മന്ത്രാലയം മേഖല ഡയറക്ടര്‍ എം ആര്‍ ഭട്ട്, ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക്രപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുഴുസമയ അംഗം ഡോ.മുകുളിത വിജയ വാര്‍ഗിയ എന്നീ വിദഗ്ദ്ധര്‍ക്ക് പുറമെ പദം ചന്ത് ഘിന്‍ച, ബംഗലൂരു, ശിവജി ഭിക്കാജി സാവ്‌രെ പൂനെ, ഗണേഷ് ബാലകൃഷ്ണന്‍, ഹൈദരാബാദ്, ആനന്ദ് ജാങ്ഗിഡ്, ബംഗലൂരു, ജതിന്‍ ക്രിസ്റ്റഫര്‍ ബംഗലൂരു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ‘ആഗോള പ്രക്ഷുബ്ധതയിലൂടെ സഞ്ചരിക്കാനുള്ള ഇന്ത്യയുടെ മികവ്’ എന്ന വിഷയത്തില്‍ കാനറ ബാങ്ക് ചെയര്‍മാന്‍ സിഎ ടിഎന്‍ മനോരഹന്‍ സംസാരിക്കും.

ദക്ഷിണേന്ത്യന്‍ നിന്നുള്ള ഐസിഎഐ മുന്‍ ദേശീയ പ്രസിഡന്റുമാരായ ആര്‍ ബാലകൃഷ്ണന്‍, ബിപി റാവു, ആര്‍ ഭൂപതി, കെ രഘു, എം ദേവരാജ റെഡ്ഡി എന്നിവര്‍ ‘പ്രൊഫഷന്റെ ഭാവി നവീന കഴിവുകളുടെ വികസനം’ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും. ചാര്‍ട്ടേഡ് എക്കൗണ്ടന്റ് വേണുഗോപാല്‍ സി ഗോവിന്ദ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യയിലെ ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ ഏറ്റവും വലിയ സമ്മേളനമാണിതെന്നും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 3000ഓളം ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാര്‍ പങ്കെടുക്കുമെന്നും ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ കെ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശനം എറണാകുളം എംപി ഹൈബി ഈഡന്‍ നിര്‍വഹിച്ചു. ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ 1952ല്‍ ആണ് രൂപീകരിച്ചത്. നിലവില്‍ 59000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും 315000ഓളം സിഎ വിദ്യാര്‍ത്ഥികളുമാണ് കൗണ്‍സിലിന് കീഴിലുള്ളത്.

Comments

comments

Categories: FK News