സിപിആര്‍ പരിശീലനവുമായി ഹാര്‍ട്ട് ബീറ്റ്സ്

സിപിആര്‍ പരിശീലനവുമായി ഹാര്‍ട്ട് ബീറ്റ്സ്

കൊച്ചി: എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, എറണാകുളം ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാര്‍ട്ട് ബീറ്റ്സ് 2019 ഇന്ന് നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. എറണാകുളം ജില്ലയിലെ സ്റ്റേറ്റ് ,സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ 250ല്‍ അധികം സ്‌കൂളുകളിലെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 35000 വിദ്യാര്‍ഥികള്‍ക്ക് ഏകദിന സിപിആര്‍ പരിശീലനം നല്‍കുന്ന പരിപാടിയാണ് ഹാര്‍ട്ട് ബീറ്റ്സ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ അംഗീകരിച്ച സിപിആര്‍ പരിശീലനം ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിന്റെയും, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സിന്റെയും മാനദണ്ഡപ്രകാരമാണ് സംഘടിപ്പിക്കുന്നത്.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സലീന വി ജി നായര്‍, ഡോ.എംഐ ജുനൈദ് റഹ്മാന്‍, ഡോ.സച്ചിദാനന്ദ കമ്മത്ത്, ഡോ.നജീബ് കെ ഹംസ, ഡോ.രാജീവ് ജയദേവന്‍, ഡോ.ശാലിനി സുധീന്ദ്രന്‍, ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) ജി അനന്തകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുഴഞ്ഞ് വീഴുന്നതടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ തലച്ചോറിലേക്കടമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതിനുള്ള ജീവന്‍ രക്ഷാ മാര്‍ഗമായ സിപിആര്‍ അഥവാ തുടര്‍ച്ചയായി നെഞ്ചില്‍ ശക്തിമായി കൈ കൊണ്ട് അമര്‍ത്തിയുള്ള പ്രഥമ ശുശ്രൂഷരീതി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഹാര്‍ട്ട് ബീറ്റ്സ് സംഘടിപ്പിക്കുന്നത്.

Comments

comments

Categories: FK News
Tags: CPR