ട്രെയിനുകളില്‍ ഭക്ഷണത്തിനും ചായയ്ക്കും വില കൂടും

ട്രെയിനുകളില്‍ ഭക്ഷണത്തിനും ചായയ്ക്കും വില കൂടും
  • രാജധാനി, ശതാബ്ദി, ദുരന്തോ എക്‌സ്പ്രസുകളില്‍ ചായയ്ക്ക് 20 രൂപ
  •  മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ വെജിറ്റേറിയന്‍ ഊണിന് 80 രൂപ

മുംബൈ: ട്രെയിനുകളില്‍ ഭക്ഷണത്തിനും ചായയ്ക്കും വില കൂട്ടാന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. രാജധാനി, ശതാബ്ദി, ദുരന്തോ എക്‌സ്പ്രസ് എന്നി ട്രെയിനുകളിലെ പ്രീപ്രെയ്ഡ് ഭക്ഷണത്തിനും പെയ്ഡ് ഭക്ഷണത്തിനും വില വലിയ തോതില്‍ കൂടും.

രാജധാനി, ശതാബ്ദി, ദുരന്തോ എക്‌സ്പ്രസ് എന്നി ട്രെയിനുകളില്‍ ഒരു കപ്പ് ചായയ്ക്ക് 10 രൂപ ആയിരുന്നത് ഇനി മുതല്‍ സെക്കന്റ് എസിയില്‍ 20 രൂപയാകും. സ്ലീപ്പര്‍ ക്ലാസില്‍ ഇത് 15 രൂപയാണ്. ദുരന്തോയില്‍ സ്ലീപ്പര്‍ ക്ലാസില്‍ ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും 120 രൂപയാണ് വില, മുമ്പ് ഇത് 80 രൂപയ്ക്ക് ലഭിച്ചിരുന്നു. വൈകുന്നേരത്തെ ചായയുടെ വില 20 രൂപയില്‍ നിന്നും 50 രൂപയായി ഉയര്‍ന്നു. ട്രെയിനുകളിലെ പരിഷ്‌കരിച്ച മെനുവും നിരക്കുകളും 120 ദിവസത്തിനകം നടപ്പാക്കാനാണ് നീക്കം.

രാജധാനിയില്‍ ഫസ്റ്റ് എസിയില്‍ ഊണിന് ഇനി മുതല്‍ 245 രൂപ നല്‍കണം, മുമ്പ് ഇത് 145 രൂപയായിരുന്നു. പ്രീമിയം ട്രെയിനുകളില്‍ മാത്രമല്ല വിലക്കയറ്റം, സാധാരണക്കാരന്റെ പോക്കറ്റും ഇനി മുതല്‍ ട്രെയിന്‍ യാത്രയില്‍ കാലിയാക്കുന്ന വിധത്തിലാണ് ഭക്ഷണത്തിന് വില ഉയര്‍ന്നിരിക്കുന്നത്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്റ്റാന്റേര്‍ഡ് വെജിറ്റേറിയന്‍ ഊണിന് 50 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി), തങ്ങളുടെ യാത്രക്കാര്‍ക്ക് പച്ചക്കറി കൊണ്ടുള്ള ഭക്ഷണത്തിനൊപ്പം മുട്ടയും ചിക്കന്‍ ബിരിയാണിയും യഥാക്രമം 80, 90, 110 രൂപ നിരക്കുകളില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. സാധാരണ ട്രെയിനുകളില്‍ ചിക്കന്‍ കറി കൂട്ടിയുള്ള ഊണിന് 130 രൂപയാകും വില. കാറ്ററിംഗ് സേവനങ്ങളുടെ ഗുണമേന്‍മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷണത്തിന് വില കൂട്ടുന്നതെന്നാണ് വിലക്കയറ്റത്തെ കുറിച്ചുള്ള റെയ്ല്‍വേ ബോര്‍ഡിന്റെ ന്യായീകരണം. 2014ലാണ് ഇതിനു മുമ്പ് ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വില പുതുക്കിയിരുന്നത്.

സേവനങ്ങള്‍ നിലവിലുള്ളത് പുതുക്കിയത്

കാറ്ററിംഗ് നിരക്ക് (1st AC/EC രാജധാനി, ദുരന്തോ, ശതാബ്ദി എക്‌സ്പ്രസ്)

ചായ (രാവിലെ)
പ്രഭാത ഭക്ഷണം
ഉച്ചയൂണ്/ രാത്രി ഭക്ഷണം
ചായ (വൈകിട്ട്)

നിരക്ക് (2AC/3AC/CC രാജധാനി, ദുരന്തോ, ശതാബ്ദി)

കാറ്ററിംഗ് നിരക്ക് സ്ലീപ്പര്‍ ക്ലാസ് (ദുരന്തോ)

നിരക്ക് (മെയില്‍,എക്‌സ്പ്രസ്)

പ്രഭാത ഭക്ഷണം (വെജ്)
പ്രഭാത ഭക്ഷണം (നോണ്‍ വെജ്)
സ്റ്റാന്റേര്‍ഡ് ഊണ് (വെജ്)
സ്റ്റാന്റേര്‍ഡ് ഊണ് (നോണ്‍ വെജ്)

Comments

comments

Categories: FK News