വിനാ ഫോണില്‍ ടെക്‌നോളജി വിന്യസിച്ച് ഫ്‌ളൈടെക്സ്റ്റ്

വിനാ ഫോണില്‍ ടെക്‌നോളജി വിന്യസിച്ച് ഫ്‌ളൈടെക്സ്റ്റ്

സെല്‍ടെക് എന്ന പ്രാദേശിക പങ്കാളിയുമായി സഹകരിച്ചാണ് ഫ്‌ളൈടെക്സ്റ്റ് വിനോഫോണിന് സേവനം ലഭ്യമാക്കുന്നത്

തിരുവനന്തപുരം: മാര്‍ക്കറ്റിംഗ് അനലിറ്റിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ കമ്പനി ഫ്‌ളൈടെക്സ്റ്റ് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പമായ നിയോണ്‍-ഡി എക്‌സ് വിയറ്റ്‌നാമിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവന ദാതാവായ വിനാഫോണില്‍ വിന്യസിച്ചു. മൂന്ന് കോടിയിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക് മികച്ച വ്യക്തിഗത സേവനം ഉറപ്പ് വരുത്താന്‍ ഫ്‌ളൈടെക്സ്റ്റിന്റെ ഇന്റലിജന്റ് മാര്‍ക്കറ്റിംഗ് ടെക്‌നോളജി സഹായിക്കുമെന്ന് വിനോഫോണ്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗുയെന്‍ ഹോവാങ് ഹായ് പറഞ്ഞു. സെല്‍ടെക് എന്ന പ്രാദേശിക പങ്കാളിയുമായി സഹകരിച്ചാണ് ഫ്‌ളൈടെക്സ്റ്റ് വിനോഫോണിന് സേവനം ലഭ്യമാക്കുന്നത്.

അനലിറ്റിക്‌സ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വിശകലനം ചെയ്യാനും മുന്‍കൂട്ടി മനസ്സിലാക്കി നിറവേറ്റാനും സോഫ്റ്റ്‌വെയര്‍ സഹരായിക്കുമെന്ന് ഫ്‌ളൈടെക്സ്റ്റ് സിഇഒ ഡോ.വിനോദ് വാസുദേവന്‍ പറഞ്ഞു. ഇതുവഴി ടെലികോം കമ്പനികള്‍ക്ക് വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ വിയറ്റ്‌നാമിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വിയറ്റലും ഫ്‌ളൈടെക്സ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉത്പന്നമായ നിയോണ്‍-ഡി എക്‌സ് വിന്യസിച്ചിരുന്നു. ഫ്‌ളൈടെക്സ്റ്റിന് വോഡഫോണ്‍, എം ടി എന്‍, ഹച്ചിന്‍സണ്‍, ക്ലാരോ എന്നിവ ഉള്‍പ്പെടെ ആഗോളതലത്തില്‍ 120ലേറെ ഉപഭോക്താക്കളുണ്ട്.

Comments

comments

Categories: FK News
Tags: Flytxt