ഫാസോസിന്റെ നഷ്ടം 75% ഉയര്‍ന്ന് 130 കോടി രൂപ

ഫാസോസിന്റെ നഷ്ടം 75% ഉയര്‍ന്ന് 130 കോടി രൂപ

ബെംഗളുരു: ക്ലൗഡ് കിച്ചണ്‍ സ്റ്റാര്‍ട്ടപ്പായ റിബല്‍ ഫുഡ്‌സ് നടത്തുന്ന ഫാസോസ് ബ്രാന്‍ഡിന്റെ നഷ്ടം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തില്‍ കമ്പനിയുടെ നഷ്ടം 75 ശതമാനം ഉയര്‍ന്ന് 130.6 കോടി രൂപയായി. നടപ്പുവര്‍ഷം ഫാസോസിന്റെ ചെലവ് രണ്ടു മടങ്ങ് വര്‍ധിച്ചതാണ് കാരണം. ഫാസോസ് ഉള്‍പ്പെടെ സ്ലേ കോഫി, ബെഹ്‌റൂസ് ബിരിയാണി, അവന്‍ സ്‌റ്റോറി എന്നി ബ്രാന്‍ഡുകള്‍ ഏറ്റെടുത്ത് നടത്തുന്ന റിബല്‍ ഫുഡ്‌സ് മുന്‍ സാമ്പത്തിക വര്‍ഷം 74.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം ചെലവ് 441 കോടി രൂപയാണ്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ വര്‍ഷം 147 കോടി രൂപയായിരുന്നത് ഈ വര്‍ഷ രണ്ട് മടങ്ങ് ഉയര്‍ന്ന് 305.1 കോടി രൂപയായി മാറി. തൊഴിലാളികളുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെലവ് 92.3 കോടി രൂപയാണ്. മറ്റ് ചെലവുകളുടെ (192 കോടി രൂപ) വിഭാഗത്തിലാണ് കമ്പനി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്.

നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് റിബല്‍ ഫുഡ്‌സ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് വിവിധ റൗണ്ടുകളില്‍ നിന്നായി ഗോള്‍ഡ്മാന്‍ സാക്‌സ്, ഇര്‍വിംഗ് ഇന്‍വെസ്‌റ്റേഴ്‌സ് എന്നിവരില്‍ നിന്നായി 25 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയിരുന്നു. യുബര്‍ സ്ഥാപകന്‍ ട്രാവിസ് കലാനിക്കും സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: FK News
Tags: Faasos