ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ രമേഷ് ഹോസ്പിറ്റല്‍സിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ രമേഷ് ഹോസ്പിറ്റല്‍സിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കൊച്ചി: ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയമായ 1020 രോഗികളെ ഒരേ വേദിയില്‍ സംഘടിപ്പിച്ച് വിജയവാഡയിലെ രമേഷ് ഹോസ്പിറ്റല്‍സ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പ്രവേശിച്ചു. ജിസിസിയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തേതുമായ സംയോജിത ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് രമേഷ് ഹോസ്പിറ്റല്‍സ്.

രമേഷ് ഹോസ്പിറ്റല്‍സില്‍ വിജയകരമായ ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയമായ 1020 രോഗികളാണ് വിജയവാഡയിലെ 24 കെ ഗോള്‍ഡന്‍ ഇവന്റ്‌സ് കണ്‍വെന്‍ഷന്‍ ഹാളില്‍ ഒത്തുചേര്‍ന്നത്. തുറന്ന ഹൃദയ ശസ്ത്രക്രിയ, ബൈപാസ്. വാല്‍വ് ശസ്ത്രക്രിയ, ജന്മനായുള്ള ഹൃദയരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് വിധേയമായവരാണ് ഇവര്‍. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്‌സ് അഡജുഡിക്കേറ്റര്‍ ഋഷി നാഥ് സമ്മേളനം വീക്ഷിക്കാനെത്തിയിരുന്നു. ഹൃദ്രോഗത്താല്‍ പ്രയാസപ്പെടുന്ന ആളുകളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് രമേഷ് കാര്‍ഡിയാക് ആന്‍ഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറും മുഖ്യ കാര്‍ഡിയോളജിസ്റ്റുമായ ഡോ.പി രമേഷ് ബാബു പറഞ്ഞു. ഹൃദ്രോഗത്തെ കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും തങ്ങള്‍ മുന്‍പന്തിയിലുണ്ടായിരിക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

Comments

comments

Categories: FK News