25,000 യൂണിറ്റ് വില്‍പ്പന താണ്ടി ബിഎസ് 6 ഹോണ്ട ആക്റ്റിവ 125

25,000 യൂണിറ്റ് വില്‍പ്പന താണ്ടി ബിഎസ് 6 ഹോണ്ട ആക്റ്റിവ 125

ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്‌കൂട്ടര്‍ സെപ്റ്റംബര്‍ 11 നാണ് വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന്റെ വില്‍പ്പന 25,000 യൂണിറ്റ് പിന്നിട്ടു. ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്‌കൂട്ടര്‍ സെപ്റ്റംബര്‍ 11 നാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒക്‌റ്റോബര്‍ ആദ്യ വാരത്തില്‍ ഡെലിവറി ആരംഭിച്ചു. വിപണിയില്‍ പുറത്തിറക്കി രണ്ട് മാസം തികയുമ്പോഴാണ് ബിഎസ് 6 സ്‌കൂട്ടറിന് ഇത്രയധികം ആവശ്യക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷ വാറന്റിയോടെയാണ് ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 വിപണിയിലെത്തിയത്. ഇത് മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാം.

സ്റ്റാന്‍ഡേഡ് (ഡ്രം ബേക്ക് സഹിതം സ്റ്റീല്‍ വീലുകള്‍), അലോയ് (ഡ്രം ബ്രേക്ക് സഹിതം അലോയ് വീലുകള്‍), ഡീലക്‌സ് (ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സഹിതം അലോയ് വീലുകള്‍) എന്നീ മൂന്ന് വേരിയന്റുകളില്‍ ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 ലഭിക്കും. യഥാക്രമം 67,490 രൂപ, 70,990 രൂപ, 74,990 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നാല് നിറങ്ങളില്‍ ലഭിക്കും.

124 സിസി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, ബിഎസ് 6 എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 8.1 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനൊപ്പം മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കുന്നതിനും എഫ്‌ഐ എന്‍ജിന്‍ സഹായിക്കും.

നിശബ്ദമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ് ബിഎസ് 6 ഹോണ്ട ആക്റ്റിവ 125. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തല്‍സമയ ഇന്ധനക്ഷമത ഡിസ്‌പ്ലേ ചെയ്യും. എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ സഹിതം സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ ഇന്‍ഡിക്കേറ്റര്‍, ഗ്ലൗവ് ബോക്‌സ്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിവയും സവിശേഷതകളാണ്.

Comments

comments

Categories: Auto