ലണ്ടനില്‍ വീടുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 11% വര്‍ധന

ലണ്ടനില്‍ വീടുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 11% വര്‍ധന
  •  വിലയിടിവ് പ്രധാന ആകര്‍ഷണം
  • വീടുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും 50 ല്‍ താഴെ പ്രായമുള്ളവര്‍

മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ മന്ദത തുടരുമ്പോള്‍, ഇന്ത്യക്കാര്‍ ലണ്ടനില്‍ മുമ്പത്തേക്കാളേറെ സ്വത്ത് വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

ലണ്ടനിലെ പ്രൈം വിപണിയില്‍ വര്‍ഷം തോറും വീടുകള്‍ വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലണ്ടനില്‍ തന്നെ മേയ്‌ഫെയര്‍, ബെല്‍ഗ്രാവിയ, ഹൈഡ് പാര്‍ക്ക്, മേരിലെബോണ്‍, സെന്റ് ജോണ്‍സ് വുഡ് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഏറ്റവും കൂടുതലായി വീടുകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യക്കാര്‍ ലണ്ടന്‍ പ്രോപ്പര്‍ട്ടികളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. അടുത്തിടെ ലണ്ടന്‍ പ്രോപ്പര്‍ട്ടികളിലുണ്ടായ വിലയിടിവ് സ്വത്ത് വാങ്ങിക്കൂട്ടുന്നതിലേക്ക് ആളുകളെ വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്. 20 ശതമാനത്തോളം ഡിസ്‌കൗണ്ട് ലഭിച്ചത് ഒട്ടുമിക്കവരേയും മോഹിപ്പിച്ചതായാണ് കണക്കുകൂട്ടല്‍.

ലണ്ടനില്‍ വീടുകള്‍ വാങ്ങിക്കുന്നവരില്‍ അധികവും ഒരുപാട് പ്രായം ചെന്നവരല്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു വെളിപ്പെടുത്തല്‍. നടപ്പുവര്‍ഷം സെപ്റ്റംബര്‍ വരെയുള്ള മുന്‍നിര വാങ്ങലുകാരില്‍ 73 ശതമാനം ആളുകളും 50 വയസില്‍ താഴെ പ്രായമുള്ളവരാണ്. നിക്ഷേപം എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നവര്‍ ധാരാളമുണ്ട്. ഇന്ത്യന്‍ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലധനമായിട്ടും, വാടകയിനത്തിലും ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് ലണ്ടന്‍ പ്രോപ്പര്‍ട്ടിക്കാണ്. രാജ്യത്തെ ആഭ്യന്തര വിപണിയില്‍ മെല്ലെപ്പോക്ക് തുടരുന്ന സാഹചര്യത്തില്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ലണ്ടന്‍ പോലെയുള്ള മികവുറ്റ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്ക് ഇന്ത്യക്കാര്‍ സ്വാഭാവികമായും പ്രവേശിക്കുമെന്ന് നൈറ്റ് ഫ്രാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശിശിര്‍ ബെയ്ജാല്‍ പറഞ്ഞു.

Comments

comments

Categories: FK News