കോണ്ടിനിയോ ഹെല്‍ത്തിനെ ഏറ്റെടുത്ത് യുഎസ്ടി ഗ്ലോബല്‍

കോണ്ടിനിയോ ഹെല്‍ത്തിനെ ഏറ്റെടുത്ത് യുഎസ്ടി ഗ്ലോബല്‍

ഡിജിറ്റല്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കോണ്ടിനിയോ ഹെല്‍ത്തിനെ ഏറ്റെടുത്തു. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡില്‍ (ഇഎച്ച്ആര്‍) സ്‌പെഷലൈസ് ചെയ്യുന്ന സ്ഥാപനമായ കോണ്ടിനിയോയ്ക്ക് യുഎസിലെ മുപ്പതോളം പ്രമുഖ ആശുപത്രികളുമായി പങ്കാളിത്തമുണ്ട്. കോണ്ടിനിയോ ഹെല്‍ത്ത് ഏറ്റെടുത്തതിലൂടെ യുഎസ്ടിയുടെ ശേഷി കൂടുതല്‍ ശക്തിപ്പെടുമെന്നും കമ്പനിയുടെ ആരോഗ്യ രക്ഷാ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്നും യുഎസ്ടി ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ ജഫ്രി മൊഹമ്മദ് പറഞ്ഞു. ആരോഗ്യ രക്ഷാ സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് യുഎസ്ടി ഗ്ലോബല്‍ പോലെ വന്‍കിട കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് കോണ്ടിനിയോ ഹെല്‍ത്ത് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജ് ഗോര്‍ല പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: FK News
Tags: UST Global