2020 ജനുവരിയില്‍ നേപ്പാളിലും ആസാമിലും അക്കാദമി ആരംഭിക്കും; ബിനീഷ്

2020 ജനുവരിയില്‍ നേപ്പാളിലും ആസാമിലും അക്കാദമി ആരംഭിക്കും; ബിനീഷ്

ഇന്ന് തിരക്കുകളും ടെന്‍ഷനുകളും ഇല്ലാത്ത ആരുമുണ്ടാവില്ല. അതുകൊണ്ടു തന്നെ മാനസികമായും ശാരീരികമായും ആശ്വാസം നല്‍കുക അത്യാവശ്യമാണ്. മസാജുകളിലൂടെയും തെറാപ്പികളിലൂടെയും മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കി, വ്യക്തികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ ഒരു നല്ല സ്പായ്ക്ക് സാധിക്കും. ജീവിതത്തിലെ പ്രശ്നങ്ങളും ജോലിയിലെ സമ്മര്‍ദങ്ങളും തിരക്കുകളും മറന്ന് സമാധാനം ആസ്വദിക്കുവാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുകയെന്നതാണ് സ്പായുടെ പ്രധാന ലക്ഷ്യം. അതിന് നല്ല പ്രൊഫഷണലുകള്‍ അത്യാവശ്യമാണ്. ഇങ്ങനെ മികച്ച പ്രൊഫഷണലുകളെ സമൂഹത്തിന് നല്‍കുകയാണ് പ്യുവര്‍ ടച്ച് സ്പാ ചെയ്യുന്നത്

ചികിത്സാ രീതികളിലും ആശയങ്ങളിലും പ്യുവര്‍ ടച്ച് സ്പാ മറ്റ് സ്പാകളില്‍ നിന്നും വ്യത്യസ്തമാണ്. ഒരു ചികിത്സാ രീതിയെന്നതില്‍ നിന്ന് വ്യത്യസ്തമായി പ്യൂവര്‍ ടച്ച് ചികിത്സകള്‍ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്നു. ചികിത്സകള്‍, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ശീലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു മികച്ച ജീവിതശൈലിയുടെ ഫലമാണ് വെല്‍നെസ് എന്നാണ് പ്യുവര്‍ ടച്ച് വിശ്വസിക്കുന്നത്.

ഇന്റീരിയര്‍ ഡെക്കറേഷന്‍ രംഗത്ത് ആയിരുന്നു പ്യുവര്‍ ടച്ച് മാനേജിംഗ് ഡയറക്ടറായ ബിനീഷ് സി പി തുടക്കത്തില്‍. പത്തു വര്‍ഷത്തോളം അദ്ദേഹം ഈ മേഖലയില്‍ തന്നെ ആയിരുന്നു. 2008ല്‍ ആയുര്‍വേദത്തിലും ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പിയെക്കുറിച്ചും കൂടുതല്‍ പഠിക്കുവാനുള്ള ആഗ്രഹവുമായി ഗ്ലോബല്‍ സ്പാ അക്കാദമിയില്‍ പ്രവേശിച്ചു. അഹമ്മദ് ഷമീര്‍ മുണ്ടോള്‍ എന്നയാളുടെ കീഴിലായാണ് ബിനീഷ് സ്പാ തെറാപ്പിയെ കുറിച്ച് കൂടുതല്‍ പഠിച്ചത്. ഈ മേഖലയില്‍ താത്പര്യം കൂടിയ ബിനീഷ് സ്പായുടെ സാദ്ധ്യതകള്‍ മനസിലാക്കി അദ്ദേഹത്തിനൊപ്പം രണ്ടു വര്‍ഷത്തോളം ഗ്ലോബല്‍ സ്പായില്‍ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ആദ്യം പരിശീലനം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലെയും സ്പാ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്.

2010ല്‍ അഹമ്മദ് ഷമീര്‍ ഈ കമ്പനി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപീകരിച്ചു. പിന്നീട് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സ്പാ സെന്ററുകള്‍ ആരംഭിച്ചു. ഇതോടൊപ്പം ആയുര്‍വേദ എക്യുപ്മെന്റ്സ്.കോം (മ്യൗൃ്‌ലറമലൂൗശുാലിെേ.രീാ) എന്ന വെബ്സൈറ്റും ആരംഭിച്ചു. ഇത് വഴി തങ്ങളുടെ ആയുര്‍വേദ ഉത്പന്നങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു. സ്പാകള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും പ്യുവര്‍ ടച്ച് സ്പാ നല്‍കുന്നു. സ്പാ ഉപകരണങ്ങള്‍, പെയിന്റിംഗുകള്‍, അപൂര്‍വ സ്പാ കല്ലുകള്‍, സ്പാ സംഗീതം തുടങ്ങിയവ പ്യുവര്‍ ടച്ച് സ്പായില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിക്കും.

‘2014ല്‍ അഹമ്മദ് ഷമീര്‍ മറ്റൊരു മേഖലയിലേക്ക് പോയതോടെ ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഞാന്‍ ചുമതലയേറ്റു. എന്റെ സഹപ്രവര്‍ത്തകരായ ജിബിന്‍ തോമസും ലിബിന്‍ രാജും എന്റെയൊപ്പം ചേര്‍ന്നു. ഞങ്ങള്‍ ഒരുമിച്ച് ഈ സ്ഥാപനം പുതിയ തലത്തിലേക്ക് എത്തിച്ചു,’ ബിനീഷ് പറയുന്നു.

ഇന്ന് ഇന്ത്യയില്‍ ഉടനീളം പത്തോളം സ്ഥാപനങ്ങളില്‍ പ്യുവര്‍ ടച്ച് സ്പാ ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാന്‍ഡില്‍ ഞങ്ങളുടെ സേവനം ലഭ്യമാണ്. ‘പോളണ്ടിലെ ഹോട്ടല്‍ മെര്‍ക്കുറിയില്‍ ഒരു ആയുര്‍വേദ സെന്ററും ഞങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് 45ഓളം ജീവനക്കാരാണ് പ്യുവര്‍ ടച്ച് സ്പാ ഹെല്‍ത്ത്കെയറില്‍ ജോലി ചെയ്യുന്നത്. എറണാകുളം വൈറ്റിലയിലുള്ള സ്ഥാപനത്തില്‍ അഞ്ചോളം ജീവനക്കാരുണ്ട്. ഇന്ന് ഏകദേശം 10,000ലധികം വിദ്യാര്‍ത്ഥികള്‍ ഞങ്ങളുടെ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. നൂറ് ശതമാനം പ്ലേസ്‌മെന്റും ഞങ്ങളുടെ സ്ഥാപനം ഉറപ്പുനല്‍കുന്നുണ്ട്,’ ബിനീഷ് പറയുന്നു.

കേരളത്തില്‍ സ്പാ, മസ്സാജ് തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചില സമൂഹം അംഗീകരിക്കില്ല. എന്നാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറ്റേണ്ടത് അനിവാര്യമാണ്. മസ്സാജ് എന്നാല്‍ ഒരു ഹീലിംഗ് തെറാപ്പി ആണ്. നിങ്ങള്‍ വിഷമിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളുടെ തോളില്‍ തട്ടി എല്ലാം ശരിയാകും എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു കരുത്തും ആശ്വാസവുമാണ് ഹീലിംഗ് തെറാപ്പി അല്ലെങ്കില്‍ മസ്സാജ്. ഇതിനെ ഈ അര്‍ത്ഥത്തില്‍ കാണുന്നവര്‍ മാത്രമേ സ്പാ മേഖലയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. സ്പാ എന്നാല്‍ മറ്റു പ്രൊഫഷന്‍ പോലെയാണെന്നും ഇതിലൂടെ വരുമാനം ഉണ്ടാകാമെന്നും ചിന്തിക്കുന്നവര്‍ മാത്രമാണ് സ്പാ അക്കാദമിയില്‍ എത്തുന്നതെന്ന് ബിനീഷ് പറയുന്നു.

ഭാവിയില്‍ മികച്ച പദ്ധതികളാണ് ബിനീഷ് തയ്യാറാക്കിയിട്ടുള്ളത്. ‘ഒരു ഹോട്ടലിന്റെ റൂമുകളിലേക്ക് ആവശ്യമായിട്ടുള്ള ഷാംപൂ, സോപ്പ്, തുടങ്ങിയ എല്ലാ സാധനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയും സ്ഥാപിച്ചു കഴിഞ്ഞു. മാത്രമല്ല, 2020 ജനുവരിയില്‍ നേപ്പാളിലും ആസാമിലും രണ്ട് അക്കാദമിയും ആരംഭിക്കും. അങ്ങനെ 2020 ഓടെ കേരളത്തില്‍ ഉള്‍പ്പടെ മൂന്ന് അക്കാദമിയും ഇന്ത്യയിലുടനീളം പത്തോളം സ്ഥാപനങ്ങളും പോളണ്ടില്‍ ഒരു സ്ഥാപനവുമായി പ്യുവര്‍ ടച്ച് മുന്നോട്ട് പോകുമെന്നും,’ അദ്ദേഹം വ്യക്തമാക്കുന്നു.

ഹോലിസ്റ്റിക് സ്പാ തെറാപ്പി, സ്പാ മാനേജ്‌മെന്റ്, കേരള ആയുര്‍വേദ, ഓണ്‍ലൈന്‍ സ്പാ തെറാപ്പി ആന്‍ഡ് മാനേജ്‌മെന്റ്, ഹോലിസ്റ്റിക് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകള്‍ പ്യുവര്‍ ടച്ച് നല്‍കുന്നു. സിടിഡിസി സര്‍ട്ടിഫൈ കോഴ്സസ് ആണ് ഇവിടെയുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ ഇത് സഹായിക്കുന്നു. ഭാവിയില്‍ ഏതെങ്കിലും സര്‍വ്വകലാശാലയുമായി സഹകരിക്കാനും ആലോചനയുണ്ടെന്ന് ബിനീഷ് പറയുന്നു.

സ്പാ പ്രൊഫഷണലാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പരിശീലനവും പ്യുവര്‍ ടച്ച് സ്പാ അക്കാദമി നല്‍കുന്നുണ്ട്. ഒരു ‘ഗുരുകുല’ വിദ്യാഭ്യാസ രീതിയാണ് ഇവിടെ സ്വീകരിച്ച് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുകുല ആത്മീയ അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരവും അതോടൊപ്പം വിവിധ ചികിത്സാ രീതികളിലും രോഗശാന്തി ചികിത്സകളിലും പരിശീലനം നേടുകയും ചെയ്യുന്നു. അക്കാദമിയുടെ ഒരു പ്രധാന സവിശേഷത എന്തെന്നാല്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഉപകാരപ്പെടുത്തുന്നുണ്ട്.

നിരന്തരം വളരുന്ന സ്പാ വ്യവസായത്തില്‍ നിന്ന് നേട്ടം ആഗ്രഹിക്കുന്ന വ്യവസായികള്‍ക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യാനുള്ള ഫ്രാഞ്ചൈസിയും കണ്‍സള്‍ട്ടന്‍സിയും പ്യുവര്‍ ടച്ച് നല്‍കുന്നു. നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്ത് ഒരു ബജറ്റ് സ്പാ സജ്ജമാക്കാന്‍ പ്യുവര്‍ ടച്ച് സഹായം വാഗ്ദാനം ചെയ്യുന്നു.

‘ഗവേഷണ വികസന പരിപാടികളിലൂടെ എല്ലായ്പ്പോഴും നൂതന ആശയങ്ങള്‍ പിന്തുടരണമെന്ന് പ്യുവര്‍ ടച്ച് സ്പാ ശക്തമായി വിശ്വസിക്കുന്നു. പൂര്‍ണ്ണമായ രോഗശാന്തിയും ഉപഭോക്തൃ സംതൃപ്തിയുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ആയതിനാല്‍ ഫലപ്രദമായ രോഗശാന്തി രീതികള്‍ നേടുന്നതിന് ഞങ്ങള്‍ എല്ലായ്പ്പോഴും ലോകമെമ്പാടും നടക്കുന്ന രീതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.’ ബിനീഷ് പറയുന്നു.

സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നല്ല ശമ്പളം നല്‍കാനും അവരുടെ പിന്തുണയോടെ പ്യുവര്‍ ടച്ച് സ്പായെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഈശ്വരന്‍ സഹായിച്ചെന്നും അദ്ദേഹം പറയുന്നു. ഭാര്യ ദീപ എറണാകുളം ടാക്സസ് ഡിപ്പാര്‍ട്മെന്റില്‍ ഇന്റെലിജന്‍സ് ഇന്‍സ്‌പെക്ടറാണ്. മകള്‍ അഭിരാമി സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആണ്.

Categories: FK Special, Slider