റഫാല്‍ വിവാദം; നാള്‍വഴികള്‍

റഫാല്‍ വിവാദം; നാള്‍വഴികള്‍

മാര്‍ച്ച് 13, 2018: 36 റഫാല്‍ ജറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതയിലെത്തി

സെപ്റ്റംബര്‍ 5, 2018: റഫേല്‍ കരാറില്‍ സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ഒക്‌റ്റോബര്‍ 10, 2018: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ മുദ്രയിട്ട കവറില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ഒക്‌റ്റോബര്‍ 24, 2018: മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഡ്വക്കറ്റ് പ്രശാന്ത് ഭുഷണ്‍ എന്നിവര്‍ റഫാല്‍ ഇടപാടില്‍ എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു.

നവംബര്‍ 18, 2018: റഫാല്‍ ഇടപാടിന്റെ വിലയടക്കമുള്ള വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ഡിസംബര്‍ 14, 2018: റഫാല്‍ ഇടപാടില്‍ സംശയമുന്നയിച്ച നാല് ഹര്‍ജികളും സുപ്രീം കോടതി തള്ളി

ജനുവരി 2, 2019: മുന്‍ ധനമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ പുനപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതയിലേക്ക്

ജനുവരി 14, 2019: വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ട് എഎപി എംപി സഞ്ജയ് സിംഗ് സുപ്രീം കോടതിയെ സമപീച്ചു

ഫെബ്രുവരി 26, 2019: പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ അനുമതി.

മാര്‍ച്ച് 13, 2019: റഫാല്‍ ഇടപടുമായി ബന്ധപ്പെട്ട് പുനപരിശോധന ഹര്‍ജിക്കായി വാദിച്ചവര്‍ മോഷണത്തിലൂടെയാണ് രഹസ്യ രേഖകള്‍ സംഘടിപ്പിച്ചതെന്ന് സര്‍ക്കാര്‍

മേയ് 10, 2019: റഫാല്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പൂര്‍ണമായി.

നവംബര്‍ 14, 2019: പുനപരിശോധന ഹര്‍ജികളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് സ്ുപ്രീം കോടതി അവ തള്ളിക്കളഞ്ഞു.

Comments

comments

Categories: FK News, Slider
Tags: Rafale jet