കൊച്ചിയില്‍ ഒഇടി ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം

കൊച്ചിയില്‍ ഒഇടി ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശ പ്രതിനിധികളും ഫോറത്തെ അഭിസംബോധന ചെയ്യും

കൊച്ചി: ആരോഗ്യ പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഓക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) 2019 നവംബര്‍ 21ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം 2019 സംഘടിപ്പിക്കും. രോഗികളുടെ സുരക്ഷയും പരിചരണത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കുന്നതില്‍ ആരോഗ്യപരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വിലയിരുത്തുന്നവരുടെയും ഉത്തരവാദിത്തത്തില്‍ ശ്രദ്ധയൂന്നുകയാണ് ഫോറത്തിന്റെ ലക്ഷ്യം. ആരോഗ്യ പരിചരണ പ്രക്രിയയുടെ എല്ലാ ചുവടുവയ്പ്പിലും ആശയ വിനിമയം ഒരു സുപ്രധാന ഘടകമാണ്.

കേരളം ആരോഗ്യ പരിചരണ സംരംഭങ്ങളുടെയും സേവനങ്ങളുടെയും പേരില്‍ അറിയപ്പെടുന്നതിനാലാണ് ഒഇടി രണ്ടാമത്തെ ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.

‘ആരോഗ്യപരിചരണ പ്രൊഫഷണലുകളെ ഭാവിക്കായി അഭ്യസിപ്പിക്കുക’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്റെ സ്ഥാപകയായ ഡോ.ഇന്ദു അര്‍ണേജ മുഖ്യ അവതരണം നടത്തും. എലിന്‍ സാന്‍ഡ്ബെര്‍ഗ്, ഹെഡ് ഓഫ് പ്രോഗ്രാംസ്-ഗ്ലോബല്‍ എന്‍ഗേജ്മെന്റ്, ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട്, യുകെ, ശശിധരന്‍ നായര്‍, ചെയര്‍മാന്‍, ഓവര്‍സീസ് ഡെവലപ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് (ഒഡേപെക്, കേരള സര്‍ക്കാര്‍), പ്രൊഫ.റോയ് കെ ജോര്‍ജ്, പ്രസിഡന്റ്, ട്രെയിന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരും മറ്റ് പ്രതിനിധികളും ഫോറത്തെ അഭിസംബോധന ചെയ്യും. ഒഇടി. ഉടമകളായ കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസസ്സ്മെന്റിന്റെ സിഇഒ ആയ സുജാത സ്റ്റെഡ് (ഓസ്ട്രേലിയ) ഇന്ത്യയിലും ആഗോള തലത്തിലുമുള്ള ഒഇടി പ്രവര്‍ത്തനങ്ങളുടെ അപ്ഡേറ്റ് പ്രതിനിധികളുമായി പങ്കുവയ്ക്കും. നവംബര്‍ 19 ആണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി.

Comments

comments

Categories: Top Stories