നിക്ക് ബട്ടര്‍ ലോകത്തിന്റെ നെറുകയില്‍

നിക്ക് ബട്ടര്‍ ലോകത്തിന്റെ നെറുകയില്‍

ലോകത്തിലെ എല്ലാ രാജ്യത്തും മാരത്തണ്‍ മത്സരം പൂര്‍ത്തീകരിച്ച ആദ്യവ്യക്തിയാണ് ബ്രിട്ടീഷ് പൗരനായ നിക്ക് ബട്ടര്‍. നവംബര്‍ 10 ന് ഗ്രീസില്‍ നടന്ന ഏഥന്‍സ് ക്ലാസിക് മാരത്തണ്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് 196 ഐക്യരാഷ്ട്രസഭയുടെ അംഗീകൃത രാജ്യങ്ങളിലെ 26.2 മൈല്‍ മാരത്തണ്‍ പൂര്‍ത്തീകരിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയതോടെയാണിത്.

എന്നാല്‍ ലോകറെക്കോര്‍ഡ് എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ നിക്കിനെ പ്രേരിപ്പിച്ച വസ്തുതയാണ് പ്രസക്തം. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ചികിത്സയ്ക്കായി ധനശേഖരണാര്‍ത്ഥമാണ് അദ്ദേഹം ഇതിനു സന്നദ്ധനായത്. മുന്‍ ബാങ്കര്‍ ആയ 28 കാരന്‍ നിക്കിന് ഈ വെല്ലുവിളി പൂര്‍ത്തിയാക്കാന്‍ 22 മാസമെടുത്തു. സഹാറ മരുഭൂമിയില്‍ ഓട്ടത്തിനിടെ കണ്ടുമുട്ടിയ കെവിന്‍ വെബ്സ്റ്റര്‍ ആയിരുന്നു ഇത് ചെയ്യാന്‍ പ്രചോദനം നല്‍കിയത്. വെബറിന് 2014 ല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. അയാള്‍ക്ക് ജീവിക്കാന്‍ രണ്ട് വര്‍ഷം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ആറോ ഏഴോ മാസത്തെ യാത്രയില്‍ അദ്ദേഹത്തെ കൃത്യമായി മനസ്സിലാക്കാന്‍ തുടങ്ങിയതായും ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ തനിക്ക് പുനര്‍ജന്മം അനുഭവപ്പെട്ടതായി തോന്നുവെന്നും നിക്ക് ബട്ടര്‍ പ്രതികരിച്ചു. കെവിന്റേതുപോലുള്ള എന്തെങ്കിലും പ്രശ്‌നം അഭിമുഖീകരിക്കുന്നില്ലെങ്കില്‍ ജീവിതം ശരിക്കും മനസ്സിലാക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ല, മരിക്കുമെന്ന് അറിയുന്നതുവരെ ജീവിതത്തിന്റെ മൂല്യം ആര്‍ക്കും് മനസ്സിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൗത്യത്തിനിടെ ഒന്‍പത് തവണ ഭക്ഷ്യവിഷബാധ അനുഭവിച്ചതായും നേപ്പാളില്‍ അട്ടകള്‍ കടിച്ചതായും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന താപനില കാരണം കുവൈറ്റിലെയും ബംഗ്ലാദേശിലെയും മല്‍സരങ്ങളായിരുന്നു ഏറ്റവും കടുപ്പമേറിയത്. ഗ്വാട്ടിമാല തന്റെ പ്രിയപ്പെട്ട രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 250,000 പൗണ്ട് എന്ന ലക്ഷ്യത്തിനായി ഓട്ടം തുടങ്ങിയ നിക്കിന് ഇതുവരെ, ഏകദേശം 70,000 പൗണ്ട് സമാഹരിക്കാനായി.

Comments

comments

Categories: Health
Tags: Nick butter