ജിയോ 149 റീചാര്‍ജ് പ്ലാനില്‍ ഡാറ്റയും കാലാവധിയും കുറച്ചു

ജിയോ 149 റീചാര്‍ജ് പ്ലാനില്‍ ഡാറ്റയും കാലാവധിയും കുറച്ചു

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ റീചാര്‍ജ് പ്ലാന്‍ പരിഷ്‌കരിച്ചു. ഡാറ്റയും കാലാവധിയും കുറച്ചാണ് പുതിയ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം സൗജന്യ ഐയുസി വോയ്‌സ് കോളുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 28 ദിവസ കാലാവധിയും 42 ജിബി മൊബീല്‍ ഡാറ്റയുമാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പ്ലാനില്‍ കാലാവധി 24 ദിവസവും 36 ജിബി ഡാറ്റയുമാണുള്ളത്. ജിയോ ഇതര നമ്പറുകളിലേക്ക് കോള്‍ വിളിക്കാന്‍ 10 രൂപ മുതലുള്ള ടോപ് അപ് വൗച്ചറുകള്‍ വാങ്ങണം. ഓരോ 10 രൂപ വൗച്ചറിലും ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കിയിരിക്കുന്നു. ജിയോ ആപ്പ് നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാം എന്നതിനു പുറമെ എല്ലാ ദിവസവും 100 എസ്എംഎസ് സൗജന്യമായി ലഭിക്കും. ഇതു കൂടാതെ ജിയോയുടെ 198 രൂപയുടെ പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 56 ജിബി ഡാറ്റയും 28 ദിവസത്തെ കാലാവധിയും ലഭ്യമാകും. 149 രൂപയുടെ നവീകരിച്ച പ്ലാന്‍ കൂടാതെ, 444, 222, 333, 555 രൂപയുടെ റീചാര്‍ജ് പ്ലാനുകളും ജിയോ നല്‍കുന്നുണ്ട്. ഇവയിലെല്ലാം ജിയോയില്‍ മറ്റ് ജിയോ നമ്പരുകളിലേക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫറും നല്‍കുന്നു.

Comments

comments

Categories: FK News
Tags: Jio, Jio Plan