വിനോദസഞ്ചാര വളര്‍ച്ചയില്‍ പരസ്പര ആശ്രയത്വത്തിന്റെ പ്രാധാന്യം

വിനോദസഞ്ചാര വളര്‍ച്ചയില്‍ പരസ്പര ആശ്രയത്വത്തിന്റെ പ്രാധാന്യം

ആഭ്യന്തരമോ രാജ്യാന്തരമോ എന്ന വ്യത്യാസമില്ലാതെ ആവേശം കൊള്ളിക്കുന്ന അവസരങ്ങളാണ് രാജ്യത്തെ വിനോദസഞ്ചാര വിതരണ ശൃംഖല നിക്ഷേപകര്‍ക്ക് നല്‍കുന്നത്. അടിയന്തരമായി അടിസ്ഥാനസൗകര്യ വികസനം നടത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്കും മേഖലയുടെ അതിവേഗ വളര്‍ച്ച വിരല്‍ ചൂണ്ടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളും ഗതാഗത സൗകര്യങ്ങളും അനുബന്ധ വ്യവസായങ്ങളുമെല്ലാം കൈകോര്‍ത്തു വളരുന്ന സാഹചര്യം രാജ്യത്തെ സംബന്ധിച്ച് ഏറെ ഗുണകരമാണ്

ഇന്ത്യയിലെ വ്യവസായ വളര്‍ച്ചയുടെ ചലനാത്മകത, എല്ലാ അനുബന്ധ വ്യവസായങ്ങള്‍ക്കും ആകര്‍ഷകമായ വാഖ്യാനത്തിനും വിശകലനത്തിനും കാരണമാകുന്നു. ‘അതുല്യ ഭാരതം 2.0’ (ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0) പ്രചാരണം പോലെയുള്ള വ്യത്യസ്തമായ പദ്ധതികള്‍ വഴി രാജ്യത്തെ ആകര്‍ഷകമായ വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിനുള്ള പുതിയ ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക, രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആഭ്യന്തര വിനോദസഞ്ചാരികളെ നന്നായി ആകര്‍ഷിക്കുന്നുണ്ട്.

അടിസ്ഥാനമായി സമ്പദ് വ്യവസ്ഥയിലെ ടൂറിസത്തില്‍ നിന്നുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തില്‍, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് (വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനുള്ള സൗകര്യം), ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ഗതാഗതം, വൈദ്യസഹായം തുടങ്ങിയ പ്രാദേശിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ ശ്രദ്ധ ചെലുത്തേണ്ടത് സുപ്രധാനമാണ്. വിനോദസഞ്ചാര മേഖലയുടെ ദീര്‍കാലാടിസ്ഥാനത്തിലുള്ള മികച്ച വളര്‍ച്ചയ്ക്കായി ആകര്‍ഷകവും സ്ഥായിയായതുമായ ഒരു ആവാസവ്യവസ്ഥ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കണം.

സഞ്ചാരികള്‍ക്ക് താല്‍പ്പര്യം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതുകൊണ്ടു മാത്രം കാര്യമില്ല. വിനോദസഞ്ചാരരംഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വിതരണ ശൃംഖല സുഗമമാണെന്നത് ഉറപ്പാക്കുന്നതിന് മികച്ച അനുഭവം നല്‍കുന്ന സൗകര്യങ്ങളുടെ അടിമുടിയുള്ള ബന്ധനവും ആവശ്യമാണ്. ഉദാഹരണത്തിന് ഡെല്‍ഹി വിമാനത്താവളം വഴി ആഗ്രയിലെ താജ് മഹലിലേക്ക് ഒരു യാത്ര നടത്തുവെന്നിരിക്കട്ടെ, വിനോദസഞ്ചാര കേന്ദ്രത്തിന്റെ മൂല്യം വ്യക്തമാക്കുന്ന ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഉറപ്പാക്കാന്‍ ഡെല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അല്‍പ്പം കൂടി ആഴത്തില്‍ പരിശോധിച്ചാല്‍ വ്യോമഗതാഗത സൗകര്യം, ഹൈവേകള്‍, വിമാനത്താവള അടിസ്ഥാനസൗകര്യം എന്നിവ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കാണാനാവും. കൂടാതെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് വരുന്ന എണ്ണമറ്റ സഞ്ചാരികള്‍ക്കെല്ലാം സേവനം നല്‍കുന്ന പ്രാദേശിക ആതിഥേയത്വ വ്യവസായത്തിന്റെ സാന്നിധ്യവും പ്രാധാന്യമുള്ളതാണ്.

ഈ ശൃംഖലയിലെ ഏതെങ്കിലും ഒരു കണ്ണിയുടെ അഭാവം, വിനോദ സഞ്ചാര പദ്ധതിയുടെ പൂര്‍ണമായ മൂല്യം നല്‍കാനുള്ള ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കും. അതേ സമയം അടിസ്ഥാന സൗകര്യ സംവിധാനങ്ങളുടെ സുഗമമായ പരസ്പര ബന്ധം, വിതരണ ശൃംഖലയിലെ വിവിധ ഘടകങ്ങള്‍ മൂല്യം നല്‍കുന്നതിനായി കഴിവിന്റെ പരമാവധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഉദാരണത്തിന് വിനോദസഞ്ചാര കേന്ദ്രവും അടുത്തുള്ള വിമാനത്താവളവും തമ്മില്‍ മികച്ച റോഡ് ഗതാഗതമില്ലാത്തതിനാല്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാകുന്നില്ലെന്ന പ്രശ്‌നം തന്നെ എടുക്കുക. വിനോദകേന്ദ്രത്തിലേക്കുള്ള മികച്ച വ്യോമഗതാഗത സൗകര്യവും ഹോട്ടല്‍ സേവനങ്ങളും ഈ പ്രശ്‌നത്തെ ഗണ്യമായി പരിഹരിക്കും. വിദേശ സഞ്ചാരികളില്‍ മാത്രമല്ല ആഭ്യന്തര സഞ്ചാരികളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളര്‍ച്ചക്ക് നിര്‍ണായകമാണെന്ന് മേഖല തിരിച്ചറിയണം.

ഇത്തരത്തില്‍ മേഖലകളുടെ പരസ്പരബന്ധം മെച്ചപ്പെടുന്നതിനൊപ്പം സഞ്ചാരികളുടെ തിരക്കും വര്‍ധിക്കും. വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങളുടെ പരസ്പര ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാരും നിക്ഷേപകരും പ്രകടിപ്പിക്കുന്ന ഉത്സാഹം, അനുബന്ധ മേഖലകളിലെ നിക്ഷേപ അവസരങ്ങളില്‍ നിര്‍ണായകമായ വലിയ ഗുണഫലങ്ങളുളവാക്കും. ഇന്ത്യന്‍ വിനോദസഞ്ചാര വ്യവസായം കൂടുതല്‍ വികാസം പ്രാപിച്ചാല്‍ നിക്ഷേപ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന മേഖലയ്ക്ക് ഉദാത്തമായ ഉദാഹരണമാണ് ലഗ്ഗേജ് (യാത്രാ അനുബന്ധ സാധനങ്ങളുടെ) വ്യവസായം. ഇത്തരം വളര്‍ച്ചകള്‍ക്കൊപ്പം പുതിയ അനുബന്ധ മേഖലകളും സാധ്യകളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.

വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യ വളര്‍ച്ചയ്‌ക്കൊപ്പം അനുബന്ധ വ്യവസായങ്ങളായ ലഗ്ഗേജ്, ബാങ്കിംഗ്, വിദേശ ധനവിനിമയ സേവനങ്ങള്‍ എന്നിവയും പരിപോക്ഷിപ്പിക്കപ്പെടുമെന്നതാണ് പ്രാധാന്യമുള്ള വസ്തുത. വിപണിയിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ രൂപപ്പെടുന്ന അവസരങ്ങള്‍ ഇന്ത്യന്‍ വിനോദസഞ്ചാര വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വളര്‍ച്ചാ വിഭാഗത്തിലേക്ക് കടക്കാനുള്ള ഉപായമായി നിക്ഷേപകര്‍ പരിഗണിക്കേണ്ടതാണ്. ഒരു വലിയ ബിസിനസ് ഗ്രൂപ്പില്‍ നിന്ന് വിദേശ ധനവിനിമയ ബിസിനസിനെ ഏറ്റെടുക്കാനോ അല്ലെങ്കില്‍ ലഗ്ഗേജ് വ്യവസായത്തില്‍ തന്നെ ചുവടുറപ്പിക്കാനോ ലഭിക്കുന്ന അവസരം വിനോദസഞ്ചാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള മികച്ച വഴിത്തിരിവായി കാണേണ്ടതാണ്.

പരമ്പരാഗത ആതിഥേയത്വ മേഖലയ്ക്കു സേവനം നല്‍കുന്നതിനൊപ്പം ലഭ്യമായ, അനുയോജ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന വിശാലമായ കാഴ്ച്ചപാടില്‍ നിന്നു വേണം ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയിലെ അവസരങ്ങളെ വീക്ഷിക്കാന്‍. മെഡിക്കല്‍ ടൂറിസമാണ് പോയ വര്‍ഷങ്ങളില്‍ നിര്‍ണായക വളര്‍ച്ച നേടിയ ഒരു മേഖല. അടിസ്ഥാനസൗകര്യ ആവാസവ്യവസ്ഥയുടെ പിന്തുണയോടെ കൂടുതല്‍ വളര്‍ച്ച പ്രാപിക്കാനും ഈ വിഭാഗത്തിന് കഴിയും.

സമ്മേളനങ്ങള്‍ (ദേശീയ, അന്താരാഷ്ട്ര), കമ്പനി ഇന്‍സെന്റീവുകള്‍, കണ്‍വെന്‍ഷനുകള്‍, പ്രദര്‍ശനങ്ങള്‍ (എംഐസിഇ), വിവാഹ ഡെസ്റ്റിനേഷനുകള്‍ പോലെയുള്ള രംഗങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര അവസരങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ക്രമേണ എംഐസിഇ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും. വിനോദസഞ്ചാര മേഖലയുടെ വികസനം ഇപ്രകാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജിഡിപി വര്‍ധിപ്പിക്കാനും നിക്ഷേപ അവസരങ്ങള്‍ ഒരുക്കാനുമുള്ള നിര്‍ണായകമായ സാധ്യതകള്‍ തുറന്നിടും. മികച്ച ആസൂത്രണവും സമഗ്രമായ സമീപനവും വഴി ലഭ്യമായ അവസരങ്ങള്‍ കൂടുതല്‍ മുതലാക്കേണ്ടത് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നു.

(അടിസ്ഥാനസൗകര്യ മേഖലയിലെ ഉപദേശക സ്ഥാപനമായ ഡെവലപ്‌മെന്റ് ട്രാക്‌സിന്റെ മേധാവിയാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special