ഡിജിറ്റല്‍ വിന്‍ഡോ ഡിസ്പ്ലേയുമായി സാംസങ്

ഡിജിറ്റല്‍ വിന്‍ഡോ ഡിസ്പ്ലേയുമായി സാംസങ്

കൊച്ചി: സാംസങ് ഡിജിറ്റല്‍ വിന്‍ഡോ ഡിസ്പ്ലേ ഒഎംഎന്‍ഡി ശ്രേണി വിപണിയിലെത്തിച്ചു. ഇരുവശത്തും സ്‌ക്രീനിനൊപ്പമുള്ള ഒരു ഡ്യുവല്‍ ഡിസ്പ്ലേയാണ് സാംസങ് ഒഎംഎന്‍ഡി. വിന്‍ഡോ-ഫേസിംഗ് സ്‌ക്രീന്‍ ഉജ്വല വിഷ്വലുകള്‍, പൊസിഷനിംഗ് എന്നിവയാണ് ഈ ശ്രേണിയുടെ പ്രധാന സവിശേഷതകള്‍. നേരിട്ട് വെയില്‍ തട്ടുമ്പോള്‍ പോലും മികവുറ്റ പിക്ചര്‍ ക്വാളിറ്റി നിലനിര്‍ത്തുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ടതുമാണ് ഒഎംഎന്‍ഡി ശ്രേണി. ഒരു സിംഗള്‍ യൂണിറ്റ് എന്ന നിലയില്‍, രണ്ട് വെവ്വേറെ ഡിസ്പ്ലേ സ്ഥാപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍, അത് ഉപകരണത്തിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുള്ള ചെലവ് കുറയ്ക്കുകയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്‍-വിന്‍ഡോ ഡിസ്പ്ലേകള്‍ 46 ഇഞ്ചും 55 ഇഞ്ചും സൈസുകളില്‍ ലഭ്യമാണ്.

Comments

comments

Categories: Tech