കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 206 കോടി രൂപയുടെ അറ്റാദായം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 206 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 206.33 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 147.05 കോടി രൂപയായിരുന്നു അറ്റാദായം. ഇക്കുറി 40.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 22.8 ശതമാനം വര്‍ധിച്ച് 1,050.8 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്തി 855.28 കോടി രൂപയായിരുന്നു. 10 രൂപ വിലയുള്ള ഓരോ ഓഹരിക്കും 1.63 രൂപ ഇടക്കാല ഡിവിഡന്റ് ആയി വിതരണം ചെയ്യാനും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

Comments

comments

Categories: FK News