രണ്ടു തരം പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടത്തിയിരിക്കുന്നു

രണ്ടു തരം പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടത്തിയിരിക്കുന്നു

പാര്‍ക്കിന്‍സണിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്ന ഒരു പഠനം അതേക്കുറിച്ച് വളരെയധികം പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. മസ്തിഷ്‌കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളില്‍ ആല്‍ഫാ സിന്യൂക്ലിന്‍ എന്ന് പേരുള്ള മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന ലൂയിബോഡികള്‍ അടിയുന്നതിനെത്തുടര്‍ന്ന് നാഡികള്‍ക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം എന്നാണ് ഇതേവരെ നിര്‍വ്വചിക്കപ്പെട്ടിരുന്നത്. എന്നാല്‍ രോഗത്തിന് നിരവധി ഉപതരങ്ങള്‍ പുതിയ പഠനം നിര്‍ദ്ദേശിക്കുന്നു. ഈ അവലോകനം സൂചിപ്പിക്കുന്നത് പാര്‍ക്കിന്‍സണ്‍സ് കേന്ദ്ര നാഡീവ്യൂഹത്തില്‍ (സിഎന്‍എസ്) അല്ലെങ്കില്‍ പെരിഫറല്‍ നാഡീവ്യൂഹത്തില്‍ (പിഎന്‍എസ്) ഉത്ഭവിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് രണ്ട് പ്രധാന വിഭാഗങ്ങളിലൊന്നാണെന്നാണ്. അടുത്തിടെ ജേണല്‍ ഓഫ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് പേപ്പറില്‍, ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ ഇമേജിംഗ്, ടിഷ്യു പഠനങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ പാര്‍ക്കിന്‍സണിലേക്കും നയിക്കുന്ന സിദ്ധാന്തവുമായി എങ്ങനെയാണ് യോജിക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്നു. ഇത് ഒരു പ്രാഥമിക പിഎന്‍എസ് രോഗമായും സിഎന്‍എസ് ഉപവിഭാഗമായും രോഗത്തെ വിഭജിക്കുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗം അടിസ്ഥാനപരമായി തലച്ചോറിലെ ഡോപാമൈന്‍ കോശങ്ങളെ നശിപ്പിക്കുന്നു. ചലനത്തെ നിയന്ത്രിക്കുന്ന ഭാഗമാണിത്. ഈ നാശം ചലനം, മരവിപ്പ്, ബാലന്‍സ് ബുദ്ധിമുട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള സരോഗലക്ഷണങ്ങളിലേക്ക് നയിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം വൈകാരിക മാറ്റങ്ങള്‍, വിഷാദം, മലബന്ധം, ഉറക്കത്തെ തടസ്സപ്പെടുത്തല്‍, മൂത്രാശയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. രോഗലക്ഷണങ്ങളുടെ രീതിയും അവയുടെ പുരോഗതിയുടെ തോതും വ്യക്തികള്‍ക്കിടയില്‍ വ്യത്യാസപ്പെടാം. എങ്കിലും, പാര്‍ക്കിന്‍സണിന്റെ ഒരു പ്രത്യേകത, ലൂയിബോഡികളുടെ ശേഖരണവും വ്യാപനവുമാണ്. ഈ സഞ്ചയമാണ് ഓര്‍മ്മക്കുറവിന്റെ മുഖമുദ്ര. കുടലിന്റെ പിഎന്‍എസില്‍ ആല്‍ഫ-സിനൂക്ലിന്‍ എന്ന വിഷാംശം രൂപപ്പെടുകയും സിഎന്‍എസിന്റെ ഭാഗമായ തലച്ചോറിലേക്ക് നാഡി വഴി വ്യാപിക്കുകയും ചെയ്യുന്നുവെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, എല്ലാ പോസ്റ്റ്മോര്‍ട്ടം പഠനങ്ങളും ഈ വ്യാഖ്യാനത്തോട് യോജിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍, തലച്ചോറിലേക്കുള്ള പ്രധാന പ്രവേശനകേന്ദ്രങ്ങളില്‍ രോഗലക്ഷണങ്ങള്‍ കാണാനാകുന്നില്ല.

പുതിയ വ്യാഖ്യാനത്തില്‍ ഉറക്കത്തിലെ കൃഷ്ണമണിയുടെ ചലന സ്വഭാവപ്രശ്‌നങ്ങള്‍ (ആര്‍ബിഡി) എന്ന ലക്ഷണത്തില്‍ ശ്രദ്ധയൂന്നുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ ഉറക്കത്തില്‍ ആര്‍ബിഡി ഉള്ള ആളുകള്‍ക്ക് സ്വപ്‌നത്തില്‍ കാണുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ തോന്നുകയും സോംനാംബുലിസം എന്ന രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഇത് അക്രമപരമായ പെരുമാറ്റത്തിന് കാരണമായേക്കാം, അത് വ്യക്തിയെയോ അവരുടെ ഇണയെയോ ദോഷകരമായി ബാധിക്കും. ആര്‍ബിഡി പ്രായമായവരെ 0.5% വരെ ബാധിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ഉള്ളവരില്‍ ഇതിന്റെ നിരക്ക് വളരെ കൂടുതലാണ്. ക്ലാസിക് ചലനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പുറത്തുവരുന്നതിനുമുമ്പ്, പാര്‍ക്കിന്‍സണിന്റെ പ്രഥമ പിഎന്‍എസ് ഉപവിഭാഗത്തിന്റെ സവിശേഷത, രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ആര്‍ബിഡിയുടെ സാന്നിധ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ സിദ്ധാന്തത്തിന്റെ കേന്ദ്ര ഘടകമാണിത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രാഥമികഘട്ടത്തില്‍ പിഎന്‍എസ്-ആദ്യ ഫിനോടൈപ്പ് സാന്നിധ്യവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം സിഎന്‍എസ്-ആദ്യ ഫിനോടൈപ്പ് ഈ ഘട്ടത്തില്‍ പലപ്പോഴും കൂടുതല്‍ ആര്‍ബിഡി നെഗറ്റീവ് ആയിരിക്കും. ആര്‍ബിഡി ഉയര്‍ന്നുവരുന്ന സമയത്തെ ബാധിക്കുന്ന രണ്ട് തരങ്ങള്‍ തമ്മിലുള്ള വ്യത്യാസം, നാഡീവ്യവസ്ഥയുടെ ഏത് ഭാഗമാണ് ആദ്യം ആല്‍ഫ-സിനൂക്ലിന്‍ നാശത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് എന്നതടക്കം പുതിയ സിദ്ധാന്തം നിരവധി പൊരുത്തക്കേടുകളും വിശദീകരിക്കുന്നു

Comments

comments

Categories: Health
Tags: Parkinsons