ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരം ശാഖ ഉദ്ഘാടനം ചെയ്തു

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരം ശാഖ ഉദ്ഘാടനം ചെയ്തു

സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഡിജി ബഡ്ഡി എന്നൊരു സംരംഭവും ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് റോഡില്‍ കുമാരപുരത്താണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണിത്. 2017 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉജ്ജീവന്‍ ബാങ്കിന് 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 552 ശാഖകളാണുള്ളത്. കേരളത്തില്‍ ഏഴ് ജില്ലകളിലെ 15 ശാഖകളിലായി 1.07 ലക്ഷം ഇടപാടുകാരാണ് ബാങ്കിനുള്ളത്.

രാജ്യ വ്യാപകമായി 49 ലക്ഷത്തിലേറെ ഇടപാടുകാര്‍ തങ്ങള്‍ക്കുണ്ടെന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ സതിമഘോഷ അറിയിച്ചു. ഒരു ചെറുകിട ധനകാര്യ ബാങ്ക് എന്ന നിലയില്‍, ഒരു കുടുംബത്തിന് മുഴുവന്‍ ആവശ്യമായ സമഗ്ര സേവനങ്ങളുടെ വിപുലമായ ഒരു ശ്രേണി ബാങ്കിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് വേണ്ടി സംസ്ഥാനത്ത് തങ്ങളുടെ സേവനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ അനായാസവും പ്രാപ്യവുമാക്കുകയാണ് ഉജ്ജീവന്റെ ലക്ഷ്യമെന്ന് ബാങ്കിന്റെ ചീഫ് ബിസിനസ് ഓഫിസര്‍ സഞ്ജയ് കാവോ പറഞ്ഞു. ബാങ്കിന്റെ പ്രീമിയര്‍ സേവിംഗ്‌സ് എക്കൗണ്ട്, ഒട്ടേറെ സവിശേഷതകളും ആനൂകൂല്യങ്ങളും ഉള്ളതാണ്. സേവിംഗ്‌സ് എക്കൗണ്ടില്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഫോണ്‍ ബാങ്കിംഗ്, എസ്എംഎസ്,മിസ്ഡ് കോള്‍ ബാങ്കിംഗ്, ഒമ്പത് ഭാഷകളില്‍ മൊബീല്‍ ബാങ്കിംഗ് എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സഞ്ജയ് കാവോ പറഞ്ഞു.

799 ദിവസത്തേക്ക് സ്ഥിര നിക്ഷേപത്തിന് 8.30 ശതമാനമാണ് പലിശ നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.80 ശതമാനവും. 2000 രൂപ മുതല്‍ 2,00,000 രൂപ വരെയുള്ള മൈക്രോലോണ്‍ ഉല്‍പ്പന്നങ്ങളും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുണ്ട്. ഉജ്ജീവന്‍ എസ്എഫ്ബിക്ക് റൂപേ ഡെബിറ്റ് കാര്‍ഡും ബയോമെട്രിക്ക് എടിഎമ്മും ഉണ്ട്. എടിഎമ്മില്‍ പരിധിയില്ലാത്ത വിനിമയവും ആറ് സൗജന്യ ട്രാന്‍സാക്ഷന്‍ സൗകര്യങ്ങളുമുണ്ട്. ബാങ്കിംഗില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആനുകൂല്യങ്ങളെപ്പറ്റി ഇടപാടുകാരെ ബോധവല്‍ക്കരിക്കുന്നതിനായി ഡിജി ബഡ്ഡി എന്നൊരു സംരംഭം കൂടി ഉജ്ജീവന്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: FK News