ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ 

ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ 

കൊച്ചി: ഓര്‍ലാന്‍ഡോ, യുഎസ് ആസ്ഥാനമായുള്ള കിച്ചണ്‍ കണ്ടെയ്‌നര്‍ ബ്രാന്‍ഡ് ആയ ടപ്പര്‍വെയര്‍ കൊച്ചിയില്‍ പുതിയ ഔട്ട്‌ലെറ്റ് തുടങ്ങി. കലൂര്‍ കടവന്ത്ര റോഡില്‍ ആരംഭിച്ച ശാഖ ഇന്ത്യയിലെ പതിനെട്ടാമത്തെ ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റും കേരളത്തിലെ ആദ്യത്തേതുമാണ്. ഉല്‍പ്പന്നങ്ങളുടെ ലഭ്യത സുഗമമാക്കുക, വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ചുവടുവയ്പ്.

കഴിഞ്ഞ 23 വര്‍ഷമായി നേരിട്ടുള്ള വിപണന രീതിയില്‍ ഉപഭോക്താക്കളെ സംതൃപ്തരാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ മാനിച്ചുകൊണ്ടാണ് കൊച്ചിയില്‍ ഈ ഔട്ട്‌ലെറ്റ് തുടങ്ങുന്നത്. ഇതിലൂടെ വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ സാധിക്കും, മാനേജിംഗ് ഡയറക്ടര്‍ ദീപക് ഛബ്ര പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തില്‍ 35 മില്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ 30 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ്‌സ് തുടങ്ങാനാണ് ടപ്പര്‍വെയര്‍ പദ്ധതിയിടുന്നത്. ഇതിനു ആദ്യചുവടായി ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, സൂറത്, പട്‌ന, അഹമ്മദാബാദ്, നാസിക്, കോട്ട, രായ്പൂര്‍, കുടക്, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റ്‌സ് ആരംഭിച്ചിട്ടുണ്ട്. ടപ്പര്‍വെയര്‍ സൈറ്റിലും ഇ കൊമെഴ്‌സ് പോര്‍ട്ടലുകളായ ആമസോണ്‍, ഫഌപ്കാര്‍ട്ട് എന്നിവയിലും ടപ്പര്‍വെയര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

Comments

comments

Categories: FK News
Tags: Tupperware

Related Articles