വിമതരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

വിമതരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡെല്‍ഹി: കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ഇവരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ധാര്‍മികപരമായ ബാധ്യതയുണ്ടെന്ന കാര്യവും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീം കോടതിയ സമീപിച്ചത് ശരിയായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കര്‍ണാടകയില്‍ കഴിഞ്ഞ ജൂലൈയിലാണ് കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാര്‍ രാജി നല്‍കിയത്. പുറത്തുനിന്നുള്ള സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ രാജി നല്‍കിയതെന്ന് പറഞ്ഞാണ് സ്പീക്കര്‍ നടപടിയെടുത്തത്. ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News