കണ്ടുപിടിത്തങ്ങള്‍ക്ക് വേണ്ടി സൗദിയിലെ സ്വകാര്യ മേഖല ചിലവഴിച്ചത് 17 ബില്യണ്‍ ഡോളര്‍

കണ്ടുപിടിത്തങ്ങള്‍ക്ക് വേണ്ടി സൗദിയിലെ സ്വകാര്യ മേഖല ചിലവഴിച്ചത് 17 ബില്യണ്‍ ഡോളര്‍

സ്വകാര്യ മേഖലയിലെ ആകെ ചിലവുകളുടെ 2.74 ശതമാനത്തോളമാണ് കഴിഞ്ഞ വര്‍ഷം ഇന്നവേഷന് വേണ്ടി ചിലവായത്

ജിദ്ദ: സ്വകാര്യ മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് (ഇന്നവേഷന്‍) വേണ്ടി കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ ചിലവഴിച്ചത് 17.5 ബില്യണ്‍ ഡോളര്‍ (64 ബില്യണ്‍ സൗദി റിയാല്‍). ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്നവേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സ്വകാര്യ മേഖലയിലെ ആകെ ചിലവുകളുടെ ഏതാണ്ട് 2.74 ശതമാനത്തോളം വരുമിത്.

സ്വകാര്യ സ്ഥാപനങ്ങളിലും പ്രാദേശിക വിപണിയിലും കഴിഞ്ഞ വര്‍ഷം ഉണ്ടായ ഇന്നവേഷനുകള്‍, പുതിയ ഉല്‍പ്പന്നങ്ങളെ സ്വീകരിക്കാനുള്ള വിപണിയുടെ താല്‍പ്പര്യം, പുതിയ ആശങ്ങളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാനുള്ള കമ്പനികളുടെ താല്‍പ്പര്യം എന്നിവ സംബന്ധിച്ച വിവരങ്ങളും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.

പുതിയൊരു ഉല്‍പ്പന്നം, അല്ലെങ്കില്‍ നിര്‍ാണ പ്രക്രിയ, അതുമല്ലെങ്കില്‍ പുതിയതോ, കൂടുതല്‍ മെച്ചപ്പെട്ടതോ ആയ വിപണന, സംയോജന രീതിയെയാണ് ഇന്നവേഷന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Comments

comments

Categories: Arabia