സിഖുകാരുടെ സംഭാവനകള്‍ മഹത്തരമെന്ന് ചാള്‍സ് രാജകുമാരന്‍

സിഖുകാരുടെ സംഭാവനകള്‍ മഹത്തരമെന്ന് ചാള്‍സ് രാജകുമാരന്‍

ന്യൂഡെല്‍ഹി: യുകെയിലെ സിഖ് ജനതയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവ്. ഇന്നലെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. സിഖ് ധര്‍മത്തിന്റെ ആചാര്യന്‍ ഗുരു നാനക് ദേവിന്റെ 550ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഡെല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചു വേല്‍സിലെ രാജകുമാരന്‍.

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക്. എല്ലാ സൃഷ്ടികളിലും കുടികൊള്ളുന്ന പരമമായ സത്യമായ ഏകദൈവത്തിന്റെ സന്ദേശം ജനങ്ങളിലേ്‌ക്കെത്തിച്ച അദ്ദേഹത്തിന്റെ 550ാം ജന്മവാര്‍ഷികം വലിയ രീതിയിലാണ് ഇന്ത്യ ആഘോഷിക്കുന്നത്.

ഗുരു നാനക്കിന്റെ ദര്‍ശനങ്ങള്‍ മനുഷ്യരെയാകെ പ്രചോദിപ്പിക്കുന്നതാണെന്നും ആ മൂല്യങ്ങള്‍ സമൂഹത്തില്‍ വളരെയധികം മാറ്റമുണ്ടാക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സ് ചാള്‍സിന്റെ ഇന്ത്യയിലേക്കുള്ള 10ാമത് ഔദ്യോഗിക സന്ദര്‍ശനമാണിത്.

Comments

comments

Categories: FK News