കുടുംബശ്രീ സ്വയംതൊഴില്‍ പരിശീലനം

കുടുംബശ്രീ സ്വയംതൊഴില്‍ പരിശീലനം

കാസര്‍കോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സ്വയം തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും (പുരുഷന്‍മാര്‍ ഉള്‍പ്പെടെ) പരിശീലനത്തില്‍ പങ്കെടുക്കാം. അറൈസ് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയുടെ രജിസ്ട്രേഷന്‍ അതത് സിഡിഎസ്തലത്തില്‍ ആരംഭിച്ചു. പ്ലംബിംഗ്, ഇലക്ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നീ മേഖലയിലാണ് പരിശീലനം ആരംഭിക്കുന്നത്. 30 ദിവസം നീണ്ട് നില്‍ക്കുന്ന സൗജന്യ പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അതത് കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെട്ട് പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

Comments

comments

Categories: FK News

Related Articles