സംബാര്‍ തടാകത്തില്‍ 1500 ദേശാടനപ്പക്ഷികള്‍ ചത്ത നിലയില്‍

സംബാര്‍ തടാകത്തില്‍ 1500 ദേശാടനപ്പക്ഷികള്‍ ചത്ത നിലയില്‍

സംബാര്‍: രാജസ്ഥാനിലെ സംബാര്‍ തടാകത്തിനു ചുറ്റും 1500 ഓളം ദേശാടനപ്പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുവെള്ളമുള്ള തടാകമാണു ജയ്പൂരിനടുത്തുള്ള സംബാര്‍. അവിടെ ആയിരത്തിലേറെ വരുന്ന ദേശാടനപ്പക്ഷികല്‍ ചത്തു കിടക്കുന്ന വാര്‍ത്ത പ്രദേശവാസികളിലും അധികാരികളിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്. ജല മലിനീകരണമാകാം മരണകാരണമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അധികൃതര്‍. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു ചത്ത പക്ഷികളുടെ എണ്ണം 1500 ആണെങ്കിലും, പ്രദേശവാസികള്‍ പറയുന്നത് ചത്ത പക്ഷികളുടെ എണ്ണം അയ്യാരിത്തിലേറെ വരുമെന്നാണ്. കുളക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി, ഷെല്‍ഡെക്ക്, കൊക്ക് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട പക്ഷികളുടെ ശവങ്ങള്‍ തടാകത്തിന്റെ 12 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് ചിതറികിടക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ആലിപ്പഴത്തോടു കൂടിയ കൊടുങ്കാറ്റ് വീശിയതാവാം മരണകാരണമെന്നാണു ഫോറസ്റ്റ് റേഞ്ചര്‍ രാജേന്ദ്ര ജഖാര്‍ പറഞ്ഞു. ജയ്പൂരില്‍ നിന്നുള്ള ഒരു മെഡിക്കല്‍ സംഘം ചത്ത പക്ഷികളുടെ മൃതദേഹങ്ങള്‍ ശേഖരിച്ചു. ജലസാമ്പിളുകള്‍ ഭോപ്പാലിലേക്കു കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അരയന്നം, കൊക്ക് ഉള്‍പ്പെടെ പ്രതിവര്‍ഷം ഈ തടാകത്തില്‍ മൂന്ന് ലക്ഷത്തോളം വരുന്ന ദേശാടനപ്പക്ഷികള്‍ വിരുന്നെത്താറുണ്ട്.

Comments

comments

Categories: FK News