തൊഴിലാളികളുടെ യാത്ര: വിപ്രോ ഇവി കമ്പനികളുമായി സഹകരിക്കും

തൊഴിലാളികളുടെ യാത്ര: വിപ്രോ ഇവി കമ്പനികളുമായി സഹകരിക്കും

ഹൈദരാബാദ് കാംപസില്‍ നിലവിലുള്ള യാത്ര ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനാണ് പദ്ധതി

മുംബൈ: ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് സേവന സ്റ്റാര്‍ട്ടപ്പായ ലിതിയം അര്‍ബന്‍ ടെക്‌നോളജീസുമായി വിപ്രോ സഹകരിക്കുന്നു. രാജ്യത്തെ വിപ്രോയിലെ തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായാണ് കമ്പനി ലിതിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ക്കുന്നത്. അടുത്ത 12-18 മാസത്തേക്ക് കമ്പനി ജോലിക്കാര്‍ക്ക് മതിയായ യാത്രാ സേവനം നല്‍കുന്നതിനാണ് ഇരുവരും ധാരണയില്‍ എത്തിയിരിക്കുന്നത്.

ചൈന ഉള്‍പ്പെടെ ബൃഹത് സേവനം നല്‍കി വരുന്ന ലിതിയം, നിലവില്‍ വിപ്രോയുടെ ഹൈദരാബാദ് കാംപസില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദില്‍ നിലവിലുള്ള യാത്ര ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചെലവ് ചുരുക്കലിനൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലിതിയം അര്‍ബന്‍ ടെക്‌നോളജീസ് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവുമായ സഞ്ജയ് കൃഷ്ണന്‍ പറഞ്ഞു. വിപ്രോ കാംപസില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 40-50 ശതമാനവും പുനരുപയോഗ ഉറവിടങ്ങളില്‍ നിന്നുള്ളവയാണ്. രാജ്യത്ത് ഏറ്റവും വലിയ ഇവി ചാര്‍ജ്ജിംഗ് നെറ്റ്‌വര്‍ക്ക് ഉള്ള കമ്പനിയാണ് ലിതിയം. ഏഴു നഗരങ്ങളിലാണ് ലിതിയത്തിന് സ്വന്തമായി ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുള്ളത്.

Comments

comments

Categories: FK News

Related Articles