സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ക്കുന്നതില്‍ 35% ഇടിവ്

സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ക്കുന്നതില്‍ 35% ഇടിവ്

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൗരോര്‍ജ വിപണിയായി ഇന്ത്യ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് പുതിയ സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തുന്നതില്‍ ഈ വര്‍ഷം ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട്. 2019 ആദ്യ പകുതിയില്‍ രാജ്യവ്യാപകമായി 3.2 ജിഗാവാട്ട് സൗരോര്‍ജ്ജ ഉല്‍പ്പാദന ശേഷിയാണ് കൂട്ടിച്ചേര്‍ത്തത്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018 ന്റെ ആദ്യ പകുതിയില്‍ 5 ജിഗാവാട്ട് സൗരോര്‍ജ ശേഷിയാണ് ഇന്ത്യ കൂട്ടിച്ചേര്‍ത്തിരുന്നത്.

366 ജിഗാവാട്ട് വരുന്ന ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ 9.2 ശതമാനമാണ് നിലവില്‍ സൗരോര്‍ജ വിഭാഗത്തിലുള്ളത്. 2019 സെപ്റ്റംബര്‍ അവസാനത്തോടെ മൊത്തം സൗരോര്‍ജ്ജ ഉല്‍പ്പാദന ശേഷി 33.8 ജിഗാവാട്ടില്‍ എത്തി. 2022ഓടെ 100 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൈവരിക്കണമെന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നയങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍, നിരക്കുകളിലെ ഇടിവ് , ഭൂമി പ്രശ്‌നങ്ങള്‍, ഫണ്ട് അപര്യാപ്തതകള്‍ എന്നിവ മൂലം സൗരോര്‍ജ്ജ പദ്ധതികളില്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം ഇല്ലാതാകുന്ന കാഴ്ചയാണ് പക്ഷേ ഇപ്പോള്‍ കാണുന്നത്.

ജനുവരി-ജൂണ്‍ കാലയളവിലെ മൊത്തം സൗരോര്‍ജ ശേഷി സ്ഥാപിക്കലിന്റെ 17 ശതമാനം മേല്‍ക്കൂരകളിലെ സോളാര്‍ ഇന്‍സ്റ്റാളേഷനുകളുടെ വിഹിതമാണ്. 2018ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 45 ശതമാനം ഇടിവാണ് മേല്‍ക്കുരകളില്‍ സോളാര്‍ ഇന്‍സ്റ്റാളേഷനുകളില്‍ ഉണ്ടായിട്ടുള്ളത്. ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മൊത്തം 3,816 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയാണ് മേല്‍ക്കുരകളിലെ സോളാര്‍ വിന്യാസത്തിലൂടെ രാജ്യത്തിനുള്ളത്.

പുതിയ സൗരോര്‍ജം കൂട്ടിച്ചേര്‍ത്തുന്നതില്‍ മാന്ദ്യം നേരിടുന്നുണ്ടെങ്കിലും, ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൗരോര്‍ജ വിപണിയായി ഇന്ത്യ തുടരുകയാണെന്ന് ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ ഭാഗമായ മെര്‍കോം ഇന്ത്യ റിസര്‍ച്ചില്‍ നിന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്തം പുനരുപയോഗ ഊര്‍ജ ശേഷി (ജല വെദ്യുതി ഉള്‍പ്പെടെ) 130.68 ജിഗാവാട്ടാണ്. 36.9 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയാണ് വിന്‍ഡ് എനര്‍ജി പ്ലാന്റുകളിലായി ഉള്ളത്.

Comments

comments

Categories: FK News
Tags: Solar Power