100 മില്യണ്‍ ഡോളര്‍ സമാഹരണത്തിന് ഒരുങ്ങ് സ്‌നാപ്പ് ഡീല്‍

100 മില്യണ്‍ ഡോളര്‍ സമാഹരണത്തിന് ഒരുങ്ങ് സ്‌നാപ്പ് ഡീല്‍

ന്യൂഡെല്‍ഹി: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഉള്‍പ്പടെ നിലവിലുള്ളതും പുതിയതുമായ നിക്ഷേപകരില്‍ നിന്ന് ഏകദേശം 100 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീല്‍. മൂന്ന് വര്‍ഷത്തിനിടെ കമ്പനി നടത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട മൂലധന സമാഹരണമാണിത്. 2017ല്‍ ഏറ്റെടുക്കലിനായി ഫ്‌ലിപ്കാര്‍ട്ടുമായി നടത്തിയ ചര്‍ച്ചകള്‍ പകാജയപ്പെട്ടതിനെത്തുടര്‍ന്ന് ചെറിയ പട്ടണങ്ങളിലും ബ്രാന്‍ഡുചെയ്യാത്ത ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ് ഡെല്‍ഗി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നാപ് ഡീല്‍.

പുതിയ മൂലധന സമാഹരണത്തില്‍ പകുതിയോളെ സോഫ്റ്റ് ബാങ്കിന്റെ സംഭാവനയായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിനെയാണ് പുതിയ ഇടപാടുകളില്‍ സ്‌നാപ്ഡീല്‍ ഉപദേശകരായി നിയോഗിച്ചിട്ടുള്ളത്. പ്രാദേശിക, ആഗോള നിക്ഷേപകരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കമ്പനിക്ക് 800 മില്യണ്‍ ഡോളര്‍ മുതല്‍ 1.2 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കിയാണ് ചര്‍ച്ചകള്‍. ഏകദേശം 140 ദശലക്ഷം ഡോളര്‍ അറ്റ വരുമാനമാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്.

Comments

comments

Categories: Business & Economy
Tags: snap deal