സമുദ്രനിരപ്പ് ഉയരുന്നതില്‍ പ്രതിഷേധിച്ചത് മുങ്ങിത്താഴുന്ന വീടിന്റെ മാതൃക തീര്‍ത്തു കൊണ്ട്

സമുദ്രനിരപ്പ് ഉയരുന്നതില്‍ പ്രതിഷേധിച്ചത് മുങ്ങിത്താഴുന്ന വീടിന്റെ മാതൃക തീര്‍ത്തു കൊണ്ട്

ലണ്ടന്‍: സമുദ്രനിരപ്പ് ഉയരുന്നതില്‍ പ്രതിഷേധം അറിയിക്കാന്‍ ഞായറാഴ്ച എക്സ്റ്റിംഗ്ഷന്‍ റിബല്യന്‍ എന്ന ആഗോള പരിസ്ഥിത സംഘടനയുടെ പ്രവര്‍ത്തകന്‍ വ്യത്യസ്ത രീതിയില്‍ പ്രകടനം നടത്തി. തേംസ് നദിയില്‍ പൊങ്ങിക്കിടക്കുന്ന ഒരു വീടിന്റെ മാതൃക തീര്‍ത്തുകൊണ്ടായിരുന്നു പ്രതിഷേധം. നദിയില്‍ ഈ വീട് പകുതി മുങ്ങിത്താഴുകയും ചെയ്യുന്നു. ലണ്ടനിലെ ടവര്‍ ബ്രിഡ്ജിനു മുന്നില്‍ തേംസ് നദിയിലാണു ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ മാതൃക ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇതിലൂടെ സര്‍ക്കാരിനു സന്ദേശം അയയ്ക്കുക എന്ന ലക്ഷ്യമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്ന് ആക്ടിവിസ്റ്റ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാട്ടം നയിക്കുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയ സമീപനമാണു പുലര്‍ത്തുന്നതെന്ന അഭിപ്രായം എക്സ്റ്റിംഗ്ഷന്‍ റിബല്യന്‍ എന്ന സംഘടനയ്ക്കു പൊതുവേയുണ്ട്. വടക്കന്‍ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വെള്ളപ്പൊക്കവും അതേ തുടര്‍ന്നുണ്ടായിരിക്കുന്ന ദുരന്തവും വീടുകള്‍, കുടുംബങ്ങള്‍, ബിസിനസുകള്‍ എന്നിവ അതീവ അപകടകരമായ അവസ്ഥയിലാണെന്നു വ്യക്തമാക്കുന്നതാണെന്ന് എക്സ്റ്റിംഗ്ഷന്‍ റിബല്യന്‍ പറയുന്നു. യുകെയിലും, ലോകമെമ്പാടും മനുഷ്യരുടെ ജീവന്‍ തകരുന്നത് ഞങ്ങള്‍ക്കു തല്‍സമയം കാണുവാന്‍ സാധിക്കുന്നു. ജൈവ വൈവിധ്യം നഷ്ടപ്പെടുന്നത് തടയാനും ഹരിതഗൃഹ വാതകത്തിന്റെ ഉദ്വമനം ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഈ ദുരന്തങ്ങള്‍ കൂടുതല്‍ മോശമാകുമെന്നു പരിസ്ഥിതി സംഘടന പറഞ്ഞു.

Comments

comments

Categories: FK News

Related Articles