സാധാരണക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയുമായി കിന്‍ഡര്‍

സാധാരണക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയുമായി കിന്‍ഡര്‍

സ്വന്തം രക്തത്തിലൊരു കുഞ്ഞ് എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്നമാണ്. ആരോഗ്യപരമായും ജനിതകപരമായുമുള്ള പല പ്രശ്‌നങ്ങള്‍ കൊണ്ടാകാം സ്ത്രീകളിലെ ഗര്‍ഭധാരണം വൈകുന്നത്. സ്ത്രീകളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് ഇന്ന് വലിയ രീതിയില്‍ പരിഹാരം കണ്ടെത്താനുള്ള ചികിത്സാരീതികള്‍ നമുക്കുണ്ട്. ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ പോലെയുള്ള കേന്ദ്രങ്ങള്‍ അമ്മയാകാന്‍ കഴിയാതെ പോകുന്നവര്‍ക്ക് അമ്മയാകുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കൊടുക്കുന്നു.

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് നിരവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് കേരളത്തിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലായ കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍. സ്വന്തം കുഞ്ഞിനെ താലോലിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് കൂട്ടാകുകയാണ് കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍. ഇന്ന് കേരളത്തില്‍ കൊച്ചിയിലും കിന്‍ഡര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നു

അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ സാധാരണക്കാരനിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചേര്‍ത്തലയിലെ മരുത്തോര്‍വട്ടം എന്ന ഗ്രാമത്തില്‍ കിന്‍ഡര്‍ ആശുപത്രി ആരംഭിക്കുന്നത്. ഒരു വിദേശ മെഡിക്കല്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന കേരളത്തിലെ ഏക സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് കിന്‍ഡര്‍. വിദേശ ഗ്രൂപ്പിന് കീഴിലായാണ് കിന്‍ഡര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇന്ത്യയില്‍ കിന്‍ഡര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പെരുമ്പാവൂര്‍ സ്വദേശിയും ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ പ്രവീണ്‍ കുമാറാണ്. ആശുപത്രിയിലെ ചികിത്സാരീതികളെയും പുതിയ സംരഭങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

ഡോ വി കെ പ്രദീപ് കുമാര്‍, ചെയര്‍മാന്‍ കിന്‍ഡര്‍ ഗ്രൂപ്പ്‌

കിന്‍ഡര്‍ ഗ്രൂപ്പ് 1999ലാണ് സിംഗപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ശിശുരോഗ ചികിത്സയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനാലാണ് കിന്‍ഡര്‍ എന്ന പേര് സ്വീകരിച്ചത്. മലയാളിയായ ഡോ. വി കെ പ്രദീപ് കുമാര്‍, ഡോ. ശിവ എന്നിവര്‍ ഡയറക്ടര്‍മാരായാണ് കിന്‍ഡറിന് സിംഗപ്പൂരില്‍ തുടക്കമിട്ടത്. ഡോ. പ്രദീപാണ് കിന്‍ഡര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍. സിംഗപ്പൂരില്‍ തന്നെ എട്ട് സെന്ററുകളാണ് ഇന്നുള്ളത്.

2008ല്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

2008ലാണ് ചേര്‍ത്തലയിലെ കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍ തുടങ്ങിയത്. വന്ധ്യതാ ചികിത്സയില്‍ മാത്രമല്ല സ്ത്രീ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിയാണ് കിന്‍ഡറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആശുപത്രിക്കായിട്ടുണ്ട്. ഇന്‍ഫെര്‍ട്ടിലിറ്റി, ഒബ്സ്റ്റെട്രിക്സ്, ഗൈനക് സര്‍ജറികള്‍, കോസ്മെറ്റിക് ചികിത്സയും ശസ്ത്രക്രിയയും, സ്ത്രീകള്‍ക്കുള്ള ജനറല്‍ സര്‍ജറികള്‍, ഗൈനക് ഓങ്കോളജി, സ്ത്രീകളിലെ അമിതവണ്ണത്തിന് പരിഹാരമായ ബേരിയാട്രിക് സര്‍ജറി തുടങ്ങിയ എല്ലാ പ്രശ്നങ്ങള്‍ക്കും ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാണ്. പ്രസവശേഷം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനായി ലെവല്‍ ത്രീ എന്‍ഐസിയുവും കിന്‍ഡറില്‍ സുസജ്ജമാണ്.

‘ചേര്‍ത്തലയില്‍ ആശുപത്രി നിര്‍മാണത്തിനായി ഭൂമിയുടെ വിലയുള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നോക്കി. നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്ഥലം സ്വന്തമാക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ചെലവ് നിയന്ത്രണം തന്നെയായിരുന്നു ലക്ഷ്യം. ഈ ഗ്രാമത്തില്‍ ഇങ്ങനൊരു ആശുപത്രി ശരിയാകുമോയെന്നുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഇത് ശരിയായ തീരുമാനമായിരുന്നുവെന്ന് പിന്നീട് മനസിലായി. ചേര്‍ത്തലയിലെ ഗ്രാമത്തില്‍ നേടിയെടുത്ത വിജയം ഞങ്ങള്‍ക്ക് പ്രചോദനമാണ്. നാട്ടുകാരുടേയും സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും പിന്തുണ എടുത്തു പറയേണ്ടതാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യവും ചികിത്സരംഗത്തെ നൂതന ആശയങ്ങളും സാധാരണക്കാരനിലേക്ക് എത്തിക്കാനായി എന്നുള്ളത് നേട്ടമാണ്,’ പ്രവീണ്‍ കുമാര്‍ പറയുന്നു.

പ്രവീണ്‍ കുമാര്‍, കിന്‍ഡര്‍ ഗ്രൂപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍

വ്യത്യസ്ത പദ്ധതികളും ഉണ്ട് കിന്‍ഡറില്‍. പ്രത്യേക പാക്കേജിലുള്‍പ്പെടുത്തി ഗര്‍ഭധാരണം മുതലുള്ള ചെലവുകള്‍ മിതമായ നിരക്കില്‍ മികച്ച സേവനം സാധാരണക്കാരിലേക്കെത്തിക്കുന്ന പദ്ധതികളും ആശുപത്രി നടപ്പിലാക്കുന്നുണ്ട്. തുച്ഛമായ വരുമാനമുള്ളവര്‍ക്ക് തവണവ്യവസ്ഥയില്‍ ചികിത്സ നേടാനുള്ള അവസരവും ഇവിടെയുണ്ട്. 22,000 രൂപയ്ക്ക് ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള എല്ലാ ആശുപത്രിച്ചെലവുകളും വാഗ്ദാനം ചെയ്യുന്ന പദ്ധതി ചേര്‍ത്തലയില്‍ കിന്‍ഡറിനെ ജനപ്രിയമാക്കി. ഇത് 5000ത്തിന്റെ രണ്ടുതവണകളും 12,000ത്തിന്റെ ഒരു തവണയുമായി അടയ്ക്കാന്‍ സാധ്യമാകുന്നത്. ദിവസ കൂലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇത് ഏറെ ആശ്വാസമായി. ആശുപത്രികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയുള്ള അനാവശ്യ സിസേറിയനുകളും ആവശ്യമില്ലാത്ത പരിശോധനകളും ഇതുവഴി ഒഴിവാക്കാനായി. ഇപ്പോള്‍ ഈ തുക അല്‍പം ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ചെലവ് കൂടിയ ചികിത്സ തേടാന്‍ കഴിയാത്ത സ്ത്രീകളും കുട്ടികളും വാര്‍ഡ് കൗണ്‍സിലര്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്‍ എന്നിവരുടെ സാക്ഷ്യപത്രവുമായി എത്തിയാല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള സൗജന്യ ചികിത്സകള്‍ നല്‍കുന്ന പദ്ധതിയുമുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം തുടങ്ങിയവയും ഇവിടെ നടത്തുന്നു. ആലപ്പുഴയിലെയും കായംകുളത്തെയും ജനറല്‍ ആശുപത്രികളില്‍ മുലയൂട്ടല്‍ കിയോസ്‌കുകള്‍ കിന്‍ഡര്‍ സ്ഥാപിച്ച് നല്‍കിയിട്ടുണ്ട്.

125 ഡെലിവറികള്‍ എല്ലാ മാസവും നടക്കുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ 6000 ത്തിലേറെ നവജാതശിശുക്കളാണ് ഇവിടെ പിറന്നത്. വന്ധ്യതാ ചികിത്സയിലൂടെ ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് അമ്മയാകാന്‍ കഴിഞ്ഞു. 28000 ത്തിലേറെ ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ നടത്തി. 500 ഗ്രാം ഭാരത്തോടെ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞതും, അമ്പത് വയസ് കഴിഞ്ഞ ദമ്പതികള്‍ക്ക് സന്താനഭാഗ്യം നല്‍കാന്‍ കഴിഞ്ഞതും നേട്ടങ്ങളാണ്. കിന്‍ഡറില്‍ സാധാരണ ഒരു ആശുപത്രിയുടെ അന്തരീക്ഷമല്ലയുള്ളത്. തുറന്ന ചര്‍ച്ചകളും കുടുംബാംഗങ്ങളെ പോലെ പെരുമാറുന്ന ജീവനക്കാരുമാണ് കിന്‍ഡറിന്റെ പ്രത്യേകത. സിംഗപ്പൂരിലെ സിസ്റ്റവും നിലവാരവുമാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. അവിടുത്തെ പോലെ തന്നെ ചികിത്സാരീതികളിലെ സുതാര്യത ഞങ്ങളിവിടെയും ഉറപ്പ് നല്‍കുന്നുണ്ട്. സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരൂരിലും, തിരുവല്ല മെഡിക്കല്‍ മിഷനിലും സബ്സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരൂരില്‍ എല്ലാ ദിവസവും, തിരുവല്ലയില്‍ ആഴ്ചയില്‍ രണ്ട് ദിവസവും സേവനങ്ങള്‍ ലഭ്യമാണ്.

2018ല്‍ കൊച്ചിയിലേക്ക്

2018 സെപ്റ്റംബറിലാണ് കൊച്ചിയില്‍ പത്തടിപ്പാലത്ത് കിന്‍ഡര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പത്തടിപ്പാലത്ത് നേരത്തെ കിംസ് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് കിന്‍ഡര്‍ പ്രവര്‍ത്തനമാരംഭിച്ചത്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണര്‍സ് ആണ് കിന്‍ഡര്‍. ബാംഗ്ലൂര്‍ കിന്‍ഡറിന്റെ പുതിയ സെന്റര്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രവീണ്‍ വ്യക്തമാക്കുന്നു. 2018ലെ പ്രളയത്തിന് ശേഷമാണ് കിന്‍ഡര്‍ കൊച്ചിയിലെത്തുന്നത്. പ്രളയത്തില്‍ ബുധിമുട്ട് അനുഭവിച്ച പത്തു ഗര്‍ഭണികള്‍ക്ക് സൗജന്യ ചികിത്സയും കിന്‍ഡര്‍ നല്‍കിയിരുന്നു. വനിതാദിനത്തിന്റെ ഭാഗമായി നിരവധി പേര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുന്നു.

‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ രംഗത്തെ നൂതനമായ ചികിത്സാരീതികള്‍ ലഭ്യമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കുടുംബം എന്നുള്ള സങ്കല്‍പ്പം കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കോര്‍പ്പറേറ്റ് സംസ്‌കാരമാണ് ഞങ്ങളുടേത്,’ പ്രവീണ്‍ പറയുന്നു.

ന്യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജി, ഡെന്റല്‍, യൂറോളജി, ഇഎന്‍ടി, പള്‍മണോളോജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, ഡയബറ്റോളജി തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു.

സാമൂഹ്യ സേവന രംഗത്ത് ഒരു മാതൃക

കിന്‍ഡര്‍ ഹോസ്പിറ്റല്‍ ബാംഗ്ലൂര്‍

കേന്ദ്രസര്‍ക്കാരിന്റെ എന്‍എബിഎച്ച് അംഗീകാരത്തോടെയാണ് കിന്‍ഡര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രോഗീപരിചരണം, സുരക്ഷ, അണുബാധ നിയന്ത്രിതമായ അന്തരീക്ഷം, മികച്ച ശിക്ഷണവും കാര്യശേഷിയുമുള്ള ജീവനക്കാരുടെ സേവനം, നീതിശാസ്ത്രപരമായ ചികിത്സാവിധി എന്നീ മാനദണ്ഡങ്ങളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള അവാര്‍ഡും കിന്‍ഡര്‍ കരസ്ഥമാക്കി. 2016-17, 2017-18 വര്‍ഷങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ ചേര്‍ത്തല കിന്‍ഡറിനായിരുന്നു. വന്ധ്യതാ ചികിത്സാരംഗത്ത് മികച്ച സേവനം നല്‍കുന്ന ആശുപത്രികള്‍ക്കുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരവും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹ്യസേവന രംഗത്തും കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയത്. ചേര്‍ത്തലയില്‍ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം, ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന തണ്ണീര്‍മുക്കം പഞ്ചായത്തിലെ വനിതകള്‍ക്കായി 1.5 കോടിയുടെ ചികിത്സാ സഹായ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 2015ല്‍ അരൂര്‍ നിയോജകമണ്ഡലത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതികളും, 2017 ല്‍ തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകള്‍ക്കായി 25 ലക്ഷം രൂപയുടെ ചികിത്സാ സഹായവും നല്‍കി. 2016ലെ വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് വൈക്കം നിയോജകമണ്ഡലത്തില്‍ 10 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കി. കൂടാതെ മെഡിക്കല്‍ ക്യാമ്പുകളിലൂടെ ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ചെയ്തു നല്‍കുന്നുണ്ട്.

Categories: FK Special, Slider
Tags: Kinder group