അന്താരാഷ്ട്ര വ്യാപാരമേള ന്യൂഡെല്‍ഹിയില്‍

അന്താരാഷ്ട്ര വ്യാപാരമേള ന്യൂഡെല്‍ഹിയില്‍

ഓസ്‌ട്രേലിയ, ഇറാന്‍, യുകെ, വിയറ്റ്‌നാം അടക്കം വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്ത്യ -അന്താരാഷ്ട്ര വ്യാപാര മേള വ്യാഴാഴ്ച്ച മുതല്‍ ന്യൂഡെല്‍ഹിയില്‍ തുടങ്ങും. 14 ദിവസം നീണ്ടു നില്‍ക്കുന്ന മേള എംഎസ്എംഇ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. മേളയില്‍ വന്‍കിട കമ്പനികള്‍ക്കും എംഎസ്എംഇ വിഭാഗത്തിനും സര്‍ക്കാരിതര ഏജന്‍ന്‍സികള്‍ക്കുമെല്ലാം തുല്യ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ബഹ്‌റീന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഈജിപ്റ്റ്, ഹോംഗ്‌കോംഗ്, ഇന്തോനേഷ്യ, മ്യാന്‍മാര്‍, നേപ്പാള്‍, തായ്‌ലന്‍ഡ്, ടുണിഷ്യ, തുര്‍ക്കി എന്നിവരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ബീഹാര്‍, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളാണ് മേളയിലെ ശ്രദ്ധാകേന്ദ്രമായ സംസ്ഥാനങ്ങള്‍. ബിസിനസ് ദിവസങ്ങളില്‍ 500 രൂപയാണ് പ്രവേശന നിരക്ക്.

Comments

comments

Categories: FK News
Tags: Trade fest