ലോകത്തിലെ വൃത്തിയേറിയ വിമാനക്കമ്പനികളില്‍ ദുബായിലെ എമിറേറ്റ്‌സും

ലോകത്തിലെ വൃത്തിയേറിയ വിമാനക്കമ്പനികളില്‍ ദുബായിലെ എമിറേറ്റ്‌സും

ലണ്ടന്‍ ആസ്ഥാനമായുള്ള ഈസിജെറ്റ് വിമാനങ്ങളിലെ വൃത്തിക്ക് യാത്രക്കാരുടെ കയ്യടി

ദുബായ്: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികളില്‍ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സും. യുകെ ആസ്ഥാനമായുള്ള വിച്ച് നടത്തിയ ട്രാവല്‍ സര്‍വേയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രികരെ വഹിക്കുന്ന എമിറേറ്റ്‌സ് വൃത്തിയില്‍ 95 ശതമാനം യാത്രക്കാരുടെ ഇഷ്ടം നേടിയെന്ന റിപ്പോര്‍ട്ടുള്ളത്.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം യാത്രികരും എയര്‍ ന്യൂസിലന്‍ഡ് (97ശതമാനം),സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (96 ശതമാനം), എമിറേറ്റ്‌സ് (95 ശതമാനം), കാത്തെ പസഫിക് (94 ശതമാനം), സ്വിസ്സ് (94 ശതമാനം) എന്നീ വിമാനക്കമ്പനികളിലെ വൃത്തിക്ക് ‘ഗുഡ്’ എന്ന റേറ്റിംഗ് ആണ് നല്‍കിയത്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഈസിജെറ്റ് യാത്രികരില്‍ മൂന്നില്‍ രണ്ട് വിഭാഗം ആളുകളും ‘ഗുഡ’, ‘വെരിഗുഡ’, ‘എക്‌സലന്റ്’ എന്നീ റേറ്റിംഗുകളാണ് ഈസിജെറ്റ് വിമാനങ്ങളിലെ വൃത്തിക്ക് നല്‍കിയത്.

വിമാനങ്ങളുടെ വൃത്തിയില്‍ മിക്ക വിമാനക്കമ്പനികള്‍ക്കും ഇത്തവണ മികച്ച റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. 8,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 81 ശതമാനം പേരും ‘ഗുഡ’, എക്‌സലന്റ്’് റേറ്റിംഗുകളാണ് നല്‍കിയിരിക്കുന്നത്. എങ്കിലും ഐറിഷ് വിമാനക്കമ്പനിയായ റയാന്‍എറിലെ യാത്രികര്‍ വിമാനക്കമ്പനിയുടെ വൃത്തി നിലവാരത്തില്‍ തൃപ്തരല്ല. പകുതിയോളം പേര്‍ റയാന്‍എയറിലെ വൃത്തിയില്‍ തൃപ്തരല്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ മൂന്നിലൊരു വിഭാഗം യാത്രികര്‍ ‘പുവര്‍’ എന്നാണ് റയാന്‍ എയറിലെ വൃത്തിയെ റേറ്റ് ചെയ്തത്.

Comments

comments

Categories: Arabia