നായ്ക്കളെ ശിക്ഷിക്കണോ

നായ്ക്കളെ ശിക്ഷിക്കണോ

നായ്ക്കളെ പരിശീലിപ്പിക്കുമ്പോള്‍ ശിക്ഷ ഒഴിവാക്കാം

വളര്‍ത്തു നായ്ക്കളെ പരിശീലിപ്പിക്കുന്നവര്‍ പലപ്പോഴും അവയെ ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ പറയുന്നത് നായ്ക്കളം ശിക്ഷയിലൂടെ പരിശീലിപ്പിക്കുന്നക് അവയുടെ മാനസികനില തകരാറിലക്കുകയും അത്തരം പരിശീലന രീതികള്‍ ആരോഗ്യത്തെ ബാധിക്കുമെന്നുമാണ്. പരവതാനി തടിച്ചു മുറിക്കുന്നതും തറയില്‍ മൂത്രമൊഴിക്കുന്നതും വാതില്‍ക്കല്‍ കുരയ്ക്കുന്നതും നിര്‍ത്താന്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമായി പലരും ശിക്ഷയെ കാണുന്നു. ചില ഉടമകള്‍ വളര്‍ത്തുമൃഗങ്ങളോട് ആക്രോശിക്കുകയോ ശാസിക്കുകയോ ചെയ്യുന്ന പതിവുണ്ട്. ഇവ ഫലപ്രദമാണെങ്കിലും മൃഗങ്ങളില്‍ സമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

വാസ്തവത്തില്‍, നായ്ക്കളുടെ വിവിധ പരിശീലന രീതികള്‍ പരിശോധിച്ചുള്ള 17 പഠനങ്ങളുടെ അവലോകനത്തില്‍, ശിക്ഷ പോലുള്ള പ്രതികൂല പരിശീലന രീതികള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തി.
ശിക്ഷയിലൂന്നിയ പരിശീലനം നായയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നും കണ്ടെത്തി. ശിക്ഷയുടെ ഹ്രസ്വകാല ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതിലോമകരമായ രീതി ഉപയോഗിച്ച് പരിശീലനം നേടിയ നായ്ക്കള്‍ കൂടുതല്‍ സമ്മര്‍ദ്ദവും ശാരീരിക പ്രശ്‌നങ്ങളും പ്രകടിപ്പിക്കുമെന്ന അനുമാനത്തിലാണ് സംഘം എത്തിയത്. രണ്ടാമതായി, തിരിച്ചറിയല്‍ പരീക്ഷകളില്‍ ഈ നായ്ക്കള്‍ കൂടുതല്‍ അശുഭാപ്തി കാട്ടുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് റിവാര്‍ഡ് അധിഷ്ഠിത രീതികള്‍ ഉപയോഗിച്ച പരിശീലന സ്‌കൂളുകളില്‍ നിന്ന് 42 നായ്ക്കളെ ഗവേഷകര്‍ റിക്രൂട്ട് ചെയ്തു. ഈ സ്‌കൂളുകളില്‍, നായ്ക്കള്‍ക്ക് നല്ല പെരുമാറ്റത്തിന് ഭക്ഷണമോ കളിക്കാന്‍ അവസരമോ നല്‍കും. പ്രതികൂല പ്രോഗ്രാമുകളില്‍ നിന്ന് 50 നായ്ക്കളെ ടീം റിക്രൂട്ട് ചെയ്തു, അവിടെ കുരയ്ക്കുന്നതും കെട്ടുപൊട്ടിക്കാനുള്ള പ്രവണതയും കുറയ്ക്കുകയാണ് പരിശീലനത്തിന്റെ പതിവ് ഘടകങ്ങള്‍.

പരിശീലനത്തിനിടെസംഘം മൂന്ന് പരിശീലന സെഷനുകള്‍ക്ക് മുമ്പും ശേഷവും നായ്ക്കളുടെ ഉമിനീര്‍ സാമ്പിളുകള്‍ എടുത്തു. നായ്ക്കള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളായി ചിറികോട്ടുകയും കുരയ്ക്കുകയും ചെയ്തു, ഇത് അവയുടെ പിരിമുറുക്കം കൂടിയാതായി വീഡിയോകള്‍ വെളിപ്പെടുത്തി. എന്നാല്‍, പ്രതിഫലം ലഭിച്ച നായ്ക്കള്‍ക്കിടയില്‍ അത്തരം സൂചകങ്ങള്‍ കാണിച്ചില്ല. ശിക്ഷിച്ചു കൊണ്ടുള്ള പരിശീലന സെഷനുകള്‍ക്ക് ശേഷം നടത്തിയ ഉമിനീര്‍ പരിശോധനയില്‍ നായ്ക്കളില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്നതായി കാണിക്കുന്നു, അതേസമയം റിവാര്‍ഡ് ട്രെയിനിംഗ് പ്രോഗ്രാമുകളിലെ നായ്ക്കള്‍ കോര്‍ട്ടിസോളില്‍ മാറ്റങ്ങളൊന്നും കാണിച്ചില്ല.

ശിക്ഷ നായ്ക്കളെ കൂടുതല്‍ അശുഭാപ്തിവിശ്വാസികളാക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. പ്രതികൂല പരിശീലനത്തിന്റെ ഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുമോയെന്ന് സംഘം പരിശോധിച്ചു. ഇതിനായി, അവര്‍ ഒരു കോഗ്‌നിറ്റീവ് ബയസ് ടാസ്‌ക് രൂപകല്‍പ്പന ചെയ്യുകയും 92 നായ്ക്കളില്‍ 79 എണ്ണത്തില്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിനായി മുറിയുടെ ഒരു വശത്തു തീറ്റയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ നായ്ക്കള്‍ക്ക് പരിശീലനം നല്‍കി. മുറിയുടെ ആ ഭാഗത്തുള്ള പാത്രങ്ങളില്‍ എല്ലായ്‌പ്പോഴും സോസേജുകള്‍ നിക്ഷേപിക്കുകയും മുറിയുടെ മറുവശത്തുള്ള പാത്രങ്ങള്‍ ഒഴിച്ചിടുകയുമാണു ചെയ്തത്. തുടര്‍ന്ന്, ശാസ്ത്രജ്ഞര്‍ ഒരു ശൂന്യമായ പാത്രം മുറിയുടെ രണ്ട് വശങ്ങള്‍ക്കിടയില്‍ പാതിവഴിയില്‍ വച്ചു. പാത്രത്തില്‍ സോസേജ് മണത്തു, പക്ഷേ നായ്ക്കള്‍ക്ക് അത് ശൂന്യമാണോ അതോ നിറഞ്ഞതാണോ എന്ന് കാണാന്‍ കഴിഞ്ഞില്ല. പാത്രം പരിശോധിക്കാന്‍ നായ എത്ര വേഗത്തില്‍ ഓടുമെന്ന് സമയത്തിലൂടെ, ഗവേഷകര്‍ അവരുടെ ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും നിര്‍ണ്ണയിച്ചു.

ഇതുപോലുള്ള സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകളില്‍, ഒരു നായ ഒരു ഭക്ഷണം പ്രതിഫലമായി കിട്ടുമെന്ന് കരുതി ആവേശത്തോടെ ഓടി വരുമെന്നാണ് അനുമാനം, അതേസമയം ഒരു അശുഭാപ്തി പിടിപെട്ട് നായ ഉത്സാഹം കാണിക്കാതിരിക്കുകയും സാവധാനത്തില്‍ നീങ്ങുകയും ചെയ്യും. മൃഗങ്ങളുടെ മാനസികാരോഗ്യം നിര്‍ണ്ണയിക്കാന്‍ ഗവേഷകര്‍ അത്തരം നിരവധി പരിശോധനകള്‍ ഉപയോഗിക്കുന്നുണ്ട്, കൂടാതെ അവയുമായി വേര്പിരിയുന്നത് ഉത്കണ്ഠയും മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവിലെ പരിശോധനയില്‍, പ്രതികൂല രീതി ഉപയോഗിച്ച് പരിശീലനം നേടിയ നായ്ക്കള്‍ കൂടുതല്‍ അശുഭാപ്തിവിശ്വാസികളാണെന്നാണു സംഘത്തിന്റെ കണ്ടെത്തല്‍. കാരണം വാസ്തവത്തില്‍, നായകളെ കൂടുതല്‍ പേരും ശിക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തലുകള്‍ പറയുന്നു.

Comments

comments

Categories: Health