38 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സിംഗിള്‍സ് ഡേ

38 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സിംഗിള്‍സ് ഡേ

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ നേതൃത്വം നല്‍കിയ സിംഗിള്‍സ് ഡേ മെഗാ ഷോപ്പിംഗ് വില്‍പ്പനയ്ക്ക പുതിയ റെക്കോര്‍ഡ് നേട്ടം. 24 മണിക്കൂര്‍ സമയത്തെ വില്‍പ്പനയിലൂടെ കമ്പനി വിറ്റഴിച്ചത് 38 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. 30 ബില്യണ്‍ ഡോളറായിരുന്നു ഇതുവരെ ആലിബാബ സിംഗിള്‍സ് ഡേയില്‍ നേടിയിരുന്ന റെക്കോര്‍ഡ് വില്‍പ്പന. ഈ വര്‍ഷം 37 ബില്യണ്‍ ഡോളര്‍ പ്രതീക്ഷിച്ച് തുടങ്ങിയ വില്‍പ്പന ആദ്യ ഒരു മണിക്കൂറില്‍ തന്നെ ഒരു ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. ആദ്യ ഒന്നര മണിക്കൂറില്‍ കഴിഞ്ഞ വര്‍ഷം വര്‍ഷം നേടിയ വില്‍പ്പനയുടെ പകുതിയിലേറെയും കമ്പനി കരസ്ഥമാക്കി. ഈ വര്‍ഷത്തെ സിംഗിള്‍സ് ഡേയിലെ മൊത്തം വില്‍പ്പന 38.38 ബില്യണ്‍ ഡോളറാണ്. യുഎസ്-ചൈന വ്യാപാര യുദ്ധവും ചൈനയിലെ സാമ്പത്തിക മാന്ദ്യവുമൊന്നും ആലിബാബയുടെ ഷോപ്പിംഗ് ഇവന്റിനെ ബാധിച്ചില്ലെന്നു വേണം ഇതിലൂടെ മനസിലാക്കാന്‍. ആലിബാബയുടെ ടിസ്മാള്‍ പ്ലാറ്റ്‌ഫോം ചൈനയിലെ ഏറ്റവും വലിയ ബി2സി വിപണിയായി മാറിയിട്ടുണ്ട്.

Comments

comments

Categories: FK News