5 ക്യാമറയുള്ള ഫോള്‍ഡബിള്‍ ഫോണിന് ഷഓമി പേറ്റന്റ് നേടി

5 ക്യാമറയുള്ള ഫോള്‍ഡബിള്‍ ഫോണിന് ഷഓമി പേറ്റന്റ് നേടി

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി അഞ്ച് പോപ്പ്അപ്പ് ക്യാമറ സജ്ജീകരണമുള്ള ഫോള്‍ഡബിള്‍ ( മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണിന് പേറ്റന്റ് നേടി. പേറ്റന്റ് അനുസരിച്ച്, പുറത്തേക്ക് മടക്കാവുന്ന തരത്തിലാണ് ഈ മോഡലിന്റെ സ്‌ക്രീന്‍. ഒരു ഉപയോക്താവ് എങ്ങനെ മടക്കുന്നു എന്നതിനെ ആശ്രയിച്ച് അഞ്ച് ക്യാമറകളെ റിയര്‍ ക്യാമറകളായോ സെല്‍ഫി ക്യാമറകളായോ കണക്കാക്കാമെന്നും വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേറ്റന്റ് അപേക്ഷ ഓഗസ്റ്റ് 20നാണ് സമര്‍പ്പിച്ചത്. ഇത് അംഗീകരിട്ട് കഴിഞ്ഞയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

108 എംപി പ്രൈമറി സെന്‍സര്‍ ഉള്‍പ്പടെ അഞ്ച് പിന്‍ ക്യാമറകളുള്ള ഷഓമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ മി സിസി 9 പ്രോ കഴിഞ്ഞയാഴ്ച ചൈനയില്‍ പുറത്തിറങ്ങിയിരുന്നു. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി + (1080×2340 പിക്‌സല്‍) ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രോസസര്‍, 8 ജിബി റാം 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Comments

comments

Categories: Business & Economy
Tags: Xiaomi