മൂന്ന് ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഇബൈക്ക്‌ഗോ

മൂന്ന് ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഇബൈക്ക്‌ഗോ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന ഇബൈക്ക്‌ഗോ മൂന്ന് ലക്ഷം ഡോളര്‍ നിക്ഷേപം നേടി. അമൃത്സര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭം തങ്ങളുടെ സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിക്ഷേപത്തുക വിനിയോഗിക്കും. മുംബൈ, ബെംഗളുരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലേക്കാണ് കമ്പനി പുതിയതായി സാന്നിധ്യം വികസിപ്പിക്കുന്നത്. ഇതിനൊപ്പം നിലവില്‍ പ്രവര്‍ത്തനമുള്ള നഗരങ്ങളില്‍ സേവനം വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നു. ഭാവിയില്‍ കമ്പനിയുടെ സേവനം ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2017 ല്‍ തുടക്കമിട്ട ഇബൈക്ക്‌ഗോ 2020 ഓടുകൂടി എട്ടോളം വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy
Tags: EBike GO