ബിസിസിഐയോടൊപ്പം ക്രിക്കറ്റില്‍ എസിസിയുടെ പുതിയ ഇന്നിംഗ്‌സ്

ബിസിസിഐയോടൊപ്പം ക്രിക്കറ്റില്‍ എസിസിയുടെ പുതിയ ഇന്നിംഗ്‌സ്

സിമന്റ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ ബിസിനസില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രശസ്തമായ എസിസി കമ്പനി ഇന്ത്യന്‍ ക്രിക്കറ്റിലെ മികവ് ആഘോഷിക്കുന്നതിനായി ബിസിസിഐയുമായി സഹകരിക്കുന്നു. 2019 മുതല്‍ 2023 വരെ നാലു വര്‍ഷത്തേക്കാണ് ഔദ്യോഗിക പങ്കാളിയായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു കമ്പനി എന്ന നിലയില്‍ എസിസിക്ക് ശക്തമായ ക്രിക്കറ്റ് പാരമ്പര്യമുണ്ട്. ഇതിഹാസ താരങ്ങളായ രമാകാന്ത് ദേശായി, പോളി ഉംറിഗര്‍, സുനില്‍ ഗവാസ്‌ക്കര്‍, അജിത് വഡേക്കര്‍ എന്നിവരെല്ലാം എസിസിയുടെ ജീവനക്കാരായിരുന്നു. ജെന്റില്‍മെന്‍സ് ഗെയിം എന്ന നിലയില്‍ ഈ ക്രിക്കറ്റിനോടുള്ള സ്‌നേഹം നിലനിര്‍ത്തി കൊണ്ട് 2019 നവംബര്‍ 3ന് ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയോടെ പുതിയ സഹകരണത്തിന് തുടക്കം കുറിച്ചു.

Comments

comments

Categories: FK News
Tags: BCC, cricket