രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ക്ക് അനുമതി

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ക്ക് അനുമതി

രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ചികില്‍സയും ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെ നടപ്പാക്കുന്ന പാര്‍ക്കുകള്‍ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാകും സ്ഥാപിക്കുക. ഉത്തരാഖണ്ഡും ഗുജറാത്തും സമാന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. വിവിധ കമ്പനികള്‍ക്ക് എളുപ്പത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കുകളില്‍ ഒരുക്കും. ഇതുവഴി മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരക്ക് കുറയുക മാത്രമല്ല, ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ ലഭ്യമാകാനും ഉല്‍പ്പാദന ചെലവ് കുറയ്ക്കാനും കഴിയും. കണക്കുകള്‍ പ്രകാരം രാജ്യത്തെ മെഡിക്കല്‍ ഉപകരണ റീട്ടെയ്ല്‍ വിപണിയടെ മൂല്യം ഏകദേശം 70,000 കോടി രൂപ വരും. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരുടെ ഗണത്തില്‍ ഇന്ത്യ മുന്‍നിരയിലുമായതിനാല്‍ മെഡിക്കല്‍ പാര്‍ക്കുകള്‍ രാജ്യത്ത് സ്ഥാപിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Device park