2500 കോടി രൂപയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് എല്‍& ടി

2500 കോടി രൂപയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് എല്‍& ടി

മുംബൈ: രാജ്യത്തെ പ്രമുഖ എന്‍ജിനിയറിംഗ് ഭീമനായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ രാജ്യത്തെ വിവിധ മേഖലകളിലായി 2500 കോടി രൂപയുടെ പ്രോജക്ട് ഓര്‍ഡറുകള്‍ ഏറ്റെടുത്തു. പ്രോജക്ടുകളില്‍ ഭൂരിഭാഗവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ളവയാണെന്ന് എല്‍ആന്‍ഡ്ടി അറിയിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പദ്ധതിയില്‍ ജാര്‍ഖണ്ഡ് നഗര വികസന വകുപ്പില്‍ നിന്നും എന്‍ജിനിയറിംഗ് പ്രൊക്യുയര്‍മന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഡര്‍ (ഇപിസി) കരസ്ഥമാക്കിയ കമ്പനി ധന്‍ബാദിലെ ജലവിതരണ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ധന്‍ബാദ് നഗരത്തിലെ 4.45 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനായുള്ള പദ്ധതിയാണിത്. പശ്ചിമ ബംഗാളില്‍ നിന്നും സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രളയ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദാമോദര്‍ നദിയുടെ അതിരുകള്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള പദ്ധതികളാണ് കമ്പനി ഏറ്റെടുത്തത്. പൊതു മേഖലാ കമ്പനികളായ ബിപിസിഎല്‍, ബിഎച്ച്ഇഎല്‍ കമ്പനികളില്‍ നിന്നും വിവിധ പ്രോജക്ടുകള്‍ എല്‍ആന്‍ഡ്ടിക്ക് ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ജോലികളും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും കമ്പനിക്ക് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: FK News
Tags: L&T

Related Articles