യുഎസ് കോഴിയിറച്ചി വിഭവങ്ങള്‍ തിരിച്ചുവിളിച്ചു

യുഎസ് കോഴിയിറച്ചി വിഭവങ്ങള്‍ തിരിച്ചുവിളിച്ചു

കേടായ ഭക്ഷണം വിതരണം ചെയ്യപ്പെട്ടോ എന്ന ഭയം മൂലം യുഎസിലെ എട്ട് സംസ്ഥാനങ്ങളില്‍ രണ്ട് ദശലക്ഷം പൗണ്ടിലധികം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു. സിമ്മണ്‍സ് വിപണിയിലിറക്കിയ ഏകദേശം 2,071,397 പൗണ്ട് കോഴി ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇക്കാര്യം യുഎസ് കാര്‍ഷിക വകുപ്പിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ സുരക്ഷ, പരിശോധന സേവനവിഭാഗം വെളിപ്പെടുത്തി. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ നാലു വരെ തയാറാക്കിയ ഉത്പന്നങ്ങളിലാണ് പ്രശ്‌നം കണ്ടെത്തിയത്.

റെഡി ടു കുക്ക് ചിക്കന്‍ വിംഗ്‌സ്, റെഡി ടു കുക്ക് ചെക്കന്‍ ലെഗ്‌സ് എന്നവയിലാണ് കേട് കണ്ടെത്തിയത്. ഉല്‍പ്പന്നങ്ങളില്‍ ലോഹകഷണങ്ങള്‍ കണ്ടെത്തി, എന്നാല്‍ ഇത് എപ്പോള്‍ സംഭവിച്ചു അല്ലെങ്കില്‍ ഏത് തരം ലോഹമാണെന്ന് വ്യക്തമല്ല. ഉല്‍പ്പന്നങ്ങള്‍ കഴിച്ച ആരും രോഗബാധിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അലബാമ, അരിസോണ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, ജോര്‍ജിയ, മിനസോട്ട, ഒക്ലഹോമ, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളിലാണ് ഈ ചിക്കന്‍ വിഭവങ്ങള്‍ വിതരണം ചെയ്തത്. ഇവിടെ നിന്ന് എല്ലാം തിരികെ വിളിച്ചിട്ടുണ്ട്. ഭക്ഷ്യസംസ്‌കരണത്തിനിടെയാണ് സിമ്മണ്‍സ് പ്രശ്‌നം കണ്ടെത്തിയതെന്നും ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതെ പുറന്തള്ളാനോ തിരികെ നല്‍കാനോ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായും കമ്പനി ആവശ്യപ്പെട്ടു. ഉത്പ്പന്നങ്ങള്‍ രോഗമുണ്ടാക്കുമോ എന്നു സ്ഥിരീകരിക്കാനായില്ലെങ്കിലും എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണണമെന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ അവ ഉപഭോക്താക്കള്‍ക്ക് നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാത്രമല്ല ഉല്‍പ്പന്നത്തിന്റെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. മലിനീകരണം മൂലം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതില്‍ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞയാഴ്ച, ഒഎസ്ഐ ഇന്‍ഡസ്ട്രീസ്, എല്‍എല്‍സി, 4,200 പൗണ്ടിലധികം റെഡി-ടു-ഈറ്റ് ബീഫ് വിഭവങ്ങളും തിരിച്ചുവിളിച്ചിരുന്നു.

Comments

comments

Categories: Health
Tags: Chicken, US