ഐപിഒയില്‍ രാജ്യത്തെ സമ്പന്നരെ ലക്ഷ്യമിട്ട് സൗദി

ഐപിഒയില്‍ രാജ്യത്തെ സമ്പന്നരെ ലക്ഷ്യമിട്ട് സൗദി

അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകാന്‍ രാജ്യത്തെ കോടീശ്വരന്മാരായി സൗദി ചര്‍ച്ചകള്‍ നടത്തുന്നു. ശതകോടീശ്വരരായ ഒലയന്‍ കുടുംബം, പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ അടക്കമുള്ള സമ്പന്നരുമായാണ് അധികാരികള്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് പേര് വെളിപ്പടുത്താത്ത, അരാംകോയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഒലയന്‍ കുടുംബത്തിലുള്ളവര്‍ കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള അരാംകോ ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു. സൗദിയിലെ മറ്റ് പ്രമുഖ വ്യവസായ കുടുംബങ്ങളായ അല്‍മജ്ദൂയി, അല്‍ തുര്‍ക്കി കുടുംബാംഗങ്ങളെയും നിക്ഷേപത്തിനായി അരാംകോ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Arabia