മെഴ്‌സേഡസ് ബെന്‍സ് ജി 350ഡി വിറ്റുതീര്‍ന്നു

മെഴ്‌സേഡസ് ബെന്‍സ് ജി 350ഡി വിറ്റുതീര്‍ന്നു

ഓസ്ട്രിയയിലെ ഗ്രാസ് പ്ലാന്റില്‍ മാത്രമാണ് ജി 350ഡി നിര്‍മിക്കുന്നത്

ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ജി 350ഡി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. ഒക്‌റ്റോബര്‍ 16 നാണ് ജി 350ഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആവശ്യകത കണ്ട് മെഴ്‌സേഡസ് ബെന്‍സ് അല്‍ഭുതപ്പെട്ടിരിക്കുകയാണ്. ജി 350ഡി വേരിയന്റിന് ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്. ഓസ്ട്രിയയിലെ ഗ്രാസ് പ്ലാന്റില്‍ മാത്രമാണ് ജി 350ഡി നിര്‍മിക്കുന്നത്. എല്ലാ വിപണികളിലേക്കും വേണ്ടത്ര വാഹനങ്ങള്‍ വകയിരുത്തുന്നത് മെഴ്‌സേഡസ് ബെന്‍സിന് വെല്ലുവിളി സൃഷ്ടിക്കുന്നു.

1.50 കോടി രൂപയാണ് ജി 350ഡി വേരിയന്റിന് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജി63 എഎംജി പുറത്തിറക്കിയിരുന്നു. ജി-ക്ലാസ് എസ്‌യുവിയുടെ നോണ്‍-എഎംജി വേര്‍ഷന്‍ ഇതാദ്യമായാണ് ഇന്ത്യയിലെത്തിയത്. ജി-ക്ലാസിന്റെ ഡീസല്‍ വകഭേദം ഇന്ത്യയിലെത്തിയതും ആദ്യം. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, പോര്‍ഷെ കയെന്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന 5 സീറ്ററാണ് ജി 350ഡി. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു.

3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 282 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സമര്‍ത്ഥനായ ഓഫ്-റോഡറാണ് ജി 350ഡി. നേരത്തെ ജി-വാഗണ്‍ എന്ന് അറിയപ്പെട്ടിരുന്ന ജി-ക്ലാസ് എസ്‌യുവി 2019 ല്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

Comments

comments

Categories: Auto