വിവിധ തരം മനോനിലകളുടെ കാരണം

വിവിധ തരം മനോനിലകളുടെ കാരണം

വിഷാദം, ഉത്കണ്ഠ, പിടിഎസ്ഡിഎന്നിവയെ യോജിപ്പിക്കുന്ന സമാനതകള്‍ മസ്തിഷ്‌ക പ്രവര്‍ത്തനത്തിലുണ്ടാകുന്നതായി കണ്ടെത്തി

വിഷാദരോഗം, ദുരന്താനന്തരമനോനില (പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍), ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠാരോഗങ്ങള്‍ എന്നിവയ്ക്ക് കാരണം മസ്തിഷ്‌ക പ്രവര്‍ത്തനത്തിലെ സമാനതകളാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത്തരം മാനസികവൈകല്യങ്ങള്‍, വ്യാപകമാണെങ്കിലും, അവയുടെ കാരണം ശരിയായി മനസ്സിലാക്കാന്‍ കഴിയാറില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്കനുസരിച്ച്, യുഎസിലെ അഞ്ചിലൊരാള്‍ മാനസികരോഗിയാണ്. യുഎസിന്റെ പകുതിയോളം ജനങ്ങള്‍ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു മാനസികരോഗം അനുഭവിക്കുന്നു. മരുന്നും കൗണ്‍സിംഗും പലരിലും ഫലപ്രദമാകാറുണ്ടെങ്കിലും രോഗത്തിന്റെ വേരുകള്‍ മനസിലാക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്.

പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി), ഉത്കണ്ഠ, മൂഡ് ഡിസോര്‍ഡര്‍, വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്ക് വ്യത്യസ്തമായ ലക്ഷണങ്ങളുണ്ട്, പക്ഷേ അവ വളരെ വ്യാപകമായി കാണപ്പെടുന്നു. ഉത്കണ്ഠാരോഗമുള്ള ഒരാള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടാം, കൂടാതെ വിഷാദരോഗം ബാധിച്ച ഒരാള്‍ക്ക് അതീവ ഉത്കണ്ഠയും അനുഭവപ്പെടാം. പലപ്പോഴും ഇവ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു, അവയെ മനശാസ്ത്രജ്ഞര്‍ കോമോര്‍ബിഡിറ്റി എന്ന് വിളിക്കുന്നു. ഉത്കണ്ഠാ രോഗമുള്ള 90% രോഗികളും ഒരേസമയം മനോരോഗത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. കൂടാതെ 70% മാനസികതകരാറുള്ളവര്‍ അവരുടെ ജീവിതകാലത്ത് ഒരു ഉത്കണ്ഠാ രോഗത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നു.

കോമോര്‍ബിഡിറ്റിയും രോഗലക്ഷണങ്ങളുടെ വ്യാപനവും സൂചിപ്പിക്കുന്നത് രോഗികളില്‍ ന്യൂറോളജിക്കല്‍ സമാനതകള്‍ ഉണ്ടാകാം എന്നാണ്. ഇത്തരം ന്യൂറല്‍ സവിശേഷതകള്‍ തിരിച്ചറിയാന്‍ ഒരു സമീപകാല പഠനം ശ്രമിച്ചിരിക്കുന്നു. ഇതിന്റെ ഫലങ്ങള്‍ ജമാ സൈക്കിയാട്രി ട്രസ്റ്റഡ് സോഴ്സില്‍ പ്രസിദ്ധീകരിച്ചു.

യുഎസ്, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ മുന്‍ പഠനങ്ങളില്‍ നിന്നുള്ള മസ്തിഷ്‌ക സ്‌കാനുകള്‍ സംയോജിപ്പിച്ച് വിശകലനം ചെയ്യാന്‍ തീരുമാനിച്ചു. ഈ വൈകല്യങ്ങളുള്ള ആളുകളുടെ തലച്ചോറില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ ഒരു ചിത്രം നിര്‍മ്മിക്കുകയയിരുന്നു ലക്ഷ്യം.

പഠനത്തിനായി 367 പരീക്ഷണങ്ങളില്‍ നിന്നുള്ള എംആര്‍ഐ സ്‌കാനുകള്‍ പരിശോധിച്ചു, അതില്‍ മാനസികതകരാറുള്ള 4,507 ആളുകളില്‍ നിന്നുള്ള ഡാറ്റയും 4,755 സാധാരണക്കാരുടെ വിവരങ്ങളും ഉള്‍പ്പെടുന്നു. മൊത്തത്തില്‍, 9,000 ബ്രെയിന്‍ സ്‌കാനുകള്‍ വിശകലനം ചെയ്തു. പങ്കെടുക്കുന്നവര്‍ ബുദ്ധിപരമായ ജോലികള്‍ ചെയ്യുമ്പോള്‍ മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ മാറ്റങ്ങളെക്കുറിച്ച് പരിശോധിച്ചു. മാനസികപ്രശ്‌നങ്ങളുള്ളവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ സജീവമായ മസ്തിഷ്‌ക മേഖലകള്‍ക്കായി ശാസ്ത്രജ്ഞര്‍ തിരഞ്ഞു. പ്രതീക്ഷിച്ചതുപോലെ, മാനസികാവസ്ഥ, പി.ടി.എസ്.ഡി, ഉത്കണ്ഠാ രോഗങ്ങള്‍ എന്നിവയിലുടനീളം മസ്തിഷ്‌ക പ്രവര്‍ത്തനത്തിന്റെ ചില സവിശേഷതകള്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഹൈപ്പോ ആക്റ്റീവ് പ്രദേശങ്ങള്‍ക്കായി തിരയുമ്പോള്‍ പങ്കെടുക്കുന്നവരുടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ അവര്‍ കണ്ടെത്തി. ഇന്‍ഫീരിയര്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് / ഇന്‍സുല, ഇന്‍ഫീരിയര്‍ പാരിറ്റല്‍ ലോബ്യൂള്‍, പുട്ടമെന്‍ എന്നിവയില്‍ ഹൈപ്പോ ആക്റ്റിവേഷന്റെ സ്ഥിതിവിവരക്കണക്കുകളുടെ ശക്തമായ ട്രാന്‍സ്ഡയാഗ്‌നോസ്റ്റിക് ക്ലസ്റ്ററുകളാണു കണ്ടെത്തിയത്.

ഈ പ്രദേശങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ അവയെല്ലാം വൈകാരികവും ബുദ്ധിപരവുമായ നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചു തിരിച്ചറിയല്‍ ശേഷിയും പെരുമാറ്റവും സംബന്ധിച്ച പ്രക്രിയകള്‍ നിര്‍ത്തുന്നതിലും പുതിയതിലേക്ക് മാറുന്നതിലും അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

എംആര്‍ഐ സ്‌കാന്‍ ചിത്രങ്ങള്‍ മാനസികരോഗികളെ വൈകാരികമായി തളച്ചിട്ടിരിക്കുന്നതായി കാണപ്പെടുന്നതിന് ശാസ്ത്രീയ വിശദീകരണം നല്‍കുന്നു. നിര്‍ത്താനും മാറാനും കഴിയാത്ത രോഗികളുടെ അനുഭവവും അവ സ്ഥിരീകരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ മാനസികവൈകല്യമുള്ള വ്യക്തികള്‍ നെഗറ്റീവ് ചിന്തകളില്‍ നിന്ന് മാറുന്നത് കണ്ടെത്തിയതുപോലെ ജോലികള്‍ക്കിടയില്‍ മാറുന്നത് ബുദ്ധിമുട്ടാണ്. ചിന്തകളിലും പെരുമാറ്റങ്ങളിലും തളച്ചിടുന്നത് എന്തുകൊണ്ടാണെന്ന് ഈ പ്രദേശങ്ങളിലെ ഹൈപ്പോആക്റ്റിവിറ്റി വിശദീകരിക്കും. തലച്ചോറിന്റെ ചില പ്രദേശങ്ങളിലെ ഹൈപ്പര്‍ആക്ടിവിറ്റിയും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, ഹൈപ്പോ ആക്റ്റീവ് പ്രദേശങ്ങളില്‍ കാണുന്നതിനേക്കാള്‍ വ്യത്യാസങ്ങള്‍ കുറവാണ്.

Comments

comments

Categories: Health