ആളെക്കൊല്ലി വൈറസുകളെ തുരത്താന്‍ മാംസ്യം

ആളെക്കൊല്ലി വൈറസുകളെ തുരത്താന്‍ മാംസ്യം

ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ടയെയും കോംഗോയെയും ദുരിതത്തിലേക്കു തള്ളിയിട്ട വെസ്റ്റ്‌നൈല്‍, സിക്ക വൈറസ് ബാധയ്ക്ക് പ്രതിവിധിയായി മാംസ്യം ഉപയോഗിച്ചുള്ള ചികിത്സയക്ക് കഴിയും

ആഫ്രിക്കന്‍ വന്‍കരയില്‍ പൊട്ടിപ്പുറപ്പെട്ട മാരക വൈറസ് രോഗങ്ങളാണ് വെസ്റ്റ്‌നൈല്‍ പനിയും സിക്ക വൈറസ് ബാധയും. വെസ്റ്റ്‌നൈല്‍ പനിയുടെ പ്രഭവം ഉഗാണ്ടയും സിക്ക വൈറസ് നാശം വിതച്ചത് കോംഗോയിലുമാണ്. ഇവ നിയന്ത്രണാതീതമായതോടെ രണ്ടു പ്രദേശങ്ങളിലും ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഈ വൈറസുകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന ആന്റിവൈറല്‍ ചികിത്സകളൊന്നുമില്ലെന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ എലികളിലെ പഠനത്തില്‍ ഒരു പ്രത്യേകതരം മാംസ്ത്തിന് ഇവെ പ്രതിരോധിക്കാനാകുമെന്ന കണ്ടെത്തല്‍ പ്രത്യാശ നല്‍കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഗവേഷകരും ആഗോളആരോഗ്യ വിദഗ്ധരും വെസ്റ്റ് നൈല്‍, സിക്ക വൈറസുകളെ പ്രതിരോധിക്കാന്‍ മാര്‍ഗം തേടി പരീക്ഷണനിരീക്ഷണങ്ങള്‍ തുടരുകയാണ്.
വെസ്റ്റ് നൈല്‍ വൈറസ് കൊതുകുകളാണ് വഹിക്കുന്നത്, ഇത് മിതശീതോഷ്ണ, ഉഷ്ണമേഖലാ പ്രദേശങ്ങളെ മാത്രമേ ബാധിച്ചുള്ളൂ. 1999 ല്‍ അമേരിക്കയില്‍ പ്രവേശിച്ചതിനുശേഷം, ഇത് രാജ്യത്ത് നിരന്തരമായ സാന്നിധ്യമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷവും അണുബാധയുടെ തോത് വര്‍ദ്ധിച്ചിരുന്നു. 47 സംസ്ഥാനങ്ങളിലായി 834 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായി കൊളംബിയ ഡിസ്ട്രിക്റ്റ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 65% പേരിലും രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയിരുന്നു. ഇത് മെനിഞ്ചൈറ്റിസ്, എന്‍സെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്നു.

ഇതുവരെ, യുഎസില്‍ സിക്ക വൈറസ്ബാധ അപകടകരമാം വിധം പടര്‍ന്നിട്ടില്ല. എങ്കിലും, ബ്രസീല്‍ പോലുള്ള ദുരിതബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്ത ആളുകളില്‍ വൈറസ് ബാധിച്ച നിരവധി സംഭവങ്ങളുണ്ട്. സിക്ക വൈറസ് സാധാരണയായി മുതിര്‍ന്നവരില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറല്ലെങ്കിലും, ഗര്‍ഭിണികളില്‍, ഇത് കുട്ടിയില്‍ വളര്‍ച്ചാവൈകല്യത്തിനു കാരണമാകാറുണ്ട്. മറുമരുന്ന് കണ്ടെത്താത്തതിനാല്‍ ഡോക്ടര്‍മാര്‍ സാധാരണയായി രോഗലക്ഷണങ്ങള്‍ കുറയ്ക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എലികളിലെ സമീപകാല പഠനത്തിന്റെ കണ്ടെത്തലുകള്‍ സിക്കയ്ക്കും വെസ്റ്റ് നൈല്‍ വൈറസിനും പ്രതിവിധിയാകും. തലച്ചോറിലെ വൈറസുകളെ ചെറുക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. അറ്റ്‌ലാന്റയിലെ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സംഘമാണ് ഗവേഷണം നടത്തിയത്. അതിന്റെ ഫലങ്ങള്‍ ഫ്രോണ്ടിയേഴ്‌സ് ഇന്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു.

സിക്ക, വെസ്റ്റ് നൈല്‍ തുടങ്ങിയ ഫ്‌ലേവൈറസുകള്‍ക്കെതിരായ ഫലപ്രദമായ ചികിത്സയിലേക്ക് നയിക്കുന്ന ജൈവ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ എലികളില്‍ പരീക്ഷണം നടത്തി. വൈറസുകള്‍ക്കെതിരായ രോഗപ്രതിരോധ ശേഷി പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസഡ്-ഡിഎന്‍എ ബൈന്‍ഡിംഗ് പ്രോട്ടീന്‍ 1 ലാണ് അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

വെസ്റ്റ് നൈല്‍ വൈറസും സികയും ബാധിച്ച എലികളില്‍, ഈ പ്രോട്ടീന്‍, വൈറസ് പകര്‍ത്തല്‍ നിയന്ത്രിക്കുന്നതായി കാണുകയും അതുവഴി അത് പടരുന്നത് ചെറുക്കുകയും ചെയ്യുന്നു. വെസ്റ്റ് നൈല്‍ വൈറസ് കൂടുതല്‍ തീവ്രരൂപത്തില്‍ ബാധിച്ച എലികളില്‍ എന്‍സെഫലൈറ്റിസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. എന്നാല്‍ ജനിതകവ്യതിയാനം വരുത്തിയ എലികളില്‍, തലച്ചോറിനെ ബാധിക്കാത്ത വെസ്റ്റ് നൈല്‍ വൈറസിന്റെ സമ്മര്‍ദ്ദം മരണനിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

സിക്കയും വെസ്റ്റ് നൈലും ബാധിച്ചവരില്‍ ഇസഡ്-ഡിഎന്‍എ ബൈന്‍ഡിംഗ് പ്രോട്ടീന്‍ 1 സിഗ്‌നലിംഗ് വഴി മാറ്റിയെടുത്ത കോശങ്ങളെ നിര്‍ജ്ജീവമാക്കാനാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് വൈറസിന്റെ ഇരട്ടിപ്പും വ്യാപനവും തടയുന്നു, ഇത് രോഗപ്രതിരോധ സംവിധാനത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ ഫലങ്ങള്‍ പിന്തുടര്‍ന്ന്, ഇസഡ്-ഡിഎന്‍എ ബൈന്‍ഡിംഗ് പ്രോട്ടീന്‍ 1 എക്‌സ്പ്രഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തുന്നത് ഫ്‌ലേവൈറസുകള്‍ക്കെതിരെ ഫലപ്രദമായ ആയുധം നല്‍കാനാമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. നാഡീവ്യവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ വെസ്റ്റ് നൈല്‍ വൈറസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും അത്തരമൊരു ചികിത്സയ്ക്ക് കഴിയും. ഇത്തരത്തിലുള്ള ആദ്യ ചികിത്സാരീതിയാണിത്.

Comments

comments

Categories: Health