ബ്രാന്‍ഡുകള്‍ക്ക് പൂര്‍ണത നല്‍കാന്‍ എംസിസി

ബ്രാന്‍ഡുകള്‍ക്ക് പൂര്‍ണത നല്‍കാന്‍ എംസിസി

ആശയങ്ങളെ റിസള്‍ട്ടുകളാക്കി മാറ്റുന്ന സ്ഥാപനമാണ് കൊച്ചി, പാലാരിവട്ടത്തു വ്രര്‍ത്തിക്കുന്ന എംസിസി (മീഡിയ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്സ് പി. ലിമിറ്റഡ്). എംസിസിയുടെ ക്രിയാത്മകവും പ്രായോഗികവുമായ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ, ഒട്ടേറെ ബിസിനസ്സുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും വളര്‍ച്ചയും ഉയര്‍ച്ചയും കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്‍സി, ബ്രാന്‍ഡിംഗ്, പരസ്യം, മാര്‍ക്കറ്റിംഗ് / കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍, പാക്കേജിംഗ്, വെബ് ഡിസൈനിംഗ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊമോഷന്‍ എന്നിവയില്‍ എംസിസി ഇതിനോടകം സ്വന്തം മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഓരോ ക്ലൈന്റിനും അവരുടെ ഓരോ പ്രോജക്ടിനും പൂര്‍ണമായും വ്യക്തിഗത ശ്രദ്ധ നല്‍കുന്നു. എംസിസി തങ്ങളുടെ എല്ലാ കസ്റ്റമേഴ്സുമായും മികച്ച ബന്ധം സ്ഥാപിക്കുകയും അവര്‍ക്കുള്ള എല്ലാ പിന്തുണ നല്‍കുകയും അവരുടെ വളര്‍ച്ചയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു

എസ്എസ്എല്‍സി കഴിഞ്ഞ് ഫൈന്‍ ആര്‍ട്സ് ഡിപ്ലോമക്ക് ശേഷം 1990ല്‍ പാലായില്‍ മീഡിയ അഡ്വെര്‍ടൈസേര്‍സ് എന്ന ചെറിയ സ്ഥാപനമാണ് എംസിസിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ അജികുമാര്‍ നായരുടെ ആദ്യ സംരംഭം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വരയ്ക്കാന്‍ കഴിവുള്ള ആളായിരുന്നു അജികുമാര്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഡ്രോയിങ് ആന്‍ഡ് പെയ്ന്റിംഗ് കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചത്. പഠന ശേഷം റിസള്‍ട്ടിനായി കാത്തിരുന്ന സമയത്താണ് പാലായില്‍ കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പം അഡ്വെര്‍ടൈസിംഗ് സ്ഥാപനം ആരംഭിക്കുന്നത്. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ പലരും പല ജോലിയും തേടി പോയെങ്കിലും അജികുമാര്‍ നായര്‍ മീഡിയ അഡ്വെര്‍ടൈസേര്‍സ് എന്ന സ്ഥാപനവുമായി തുടര്‍ന്നു.

അന്ന് കമ്പ്യൂട്ടര്‍ യുഗം അല്ലാത്തതു കൊണ്ട് എല്ലാം കൈകൊണ്ടുള്ള സൃഷ്ടികളായിരുന്നു ചെയ്തിരുന്നത്. പരസ്യ പോസ്റ്ററുകള്‍, പോട്രെയ്റ്റുകള്‍, പുസ്തകങ്ങളുടെ കവറുകള്‍, തുടങ്ങിയ നിരവധി സര്‍ഗ്ഗ് പ്രവൃത്തികള്‍ കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ വരച്ചാണ് അദ്ദേഹം ചെയ്ത് നല്‍കിയിരുന്നത്. തൊണ്ണൂറുകളുടെ അവസാനത്തോടെ ഈ മേഖലയില്‍ കംപ്യൂട്ടറൈസേഷന്‍ വന്നു. ഇതിന്റെ സാധ്യത മനസിലാക്കി അദ്ദേഹം പാലായിലെ സ്ഥാപനം കമ്പ്യൂട്ടറൈസ്ഡ് ആക്കി. അന്ന് കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയുന്ന മൂന്ന് സ്ഥാപനം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളു. അതില്‍ ഒന്ന് അജികുമാറിന്റേതാണ്. എറണാകുളത്ത് നിന്നും അദ്ദേഹത്തെ തേടി ഉപഭോക്താക്കള്‍ പാലായില്‍ എത്തിയിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ചതാണ് തന്റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നും അഡ്വെര്‍ടൈസിംഗ് ഏജന്‍സികള്‍ പാലായിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെത്തി കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്യിപ്പിക്കുന്ന ഒരു പതിവുമുണ്ടായിരുന്നു അന്ന്.

പിന്നീട് കമ്പ്യൂട്ടര്‍ എല്ലായിടത്തും വ്യാപിച്ചു തുടങ്ങി. കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് പ്രവേശിച്ചപ്പോള്‍ എതിരാളികള്‍ കൂടി. പാലാ പോലെയുള്ള ഒരു ചെറിയ പ്രദേശത്തു സ്വന്തം കഴിവ് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പറ്റുന്ന കസ്റ്റമേഴ്സ് കുറവായതിനാല്‍ 2003ല്‍ കൊച്ചിയില്‍ എംസിസി ആരംഭിച്ചു. രണ്ടു വര്‍ഷം കൊണ്ട് മികച്ച ക്ലൈന്റുകളെ ലഭിച്ചു തുടങ്ങി. ‘അഡ്വെര്‍ടൈസിംഗ് ഏജന്‍സികള്‍ രണ്ടു തരത്തിലുള്ളതുണ്ട് ഒന്ന് ക്രിയേറ്റീവ് ഏജന്‍സികളും മറ്റേത് മീഡിയ റിലീസ് മാത്രം കൊടുക്കുന്ന ഏജന്‍സികളുമാണുള്ളത്. എന്നാല്‍ ഒരു പരസ്യം എത്രമാത്രം ക്രിയേറ്റീവ് ആണെന്നോ, ടാര്‍ഗറ്റ് ഓഡിയന്‍സില്‍ എത്തുന്നുണ്ടോ എന്നിവയെല്ലാം മനസിലാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കുറവായിരുന്നു. പരസ്യം എത്ര രൂപയ്ക്ക് റിലീസ് ചെയ്യുന്നു എന്നുള്ളതല്ല അതിന്റെ ഉള്ളടക്കവും, സര്‍ഗാത്മകതയുമാണ് പ്രധാനം എന്നും എംസിസി ക്ലൈന്റ്സിന് മനസിലാക്കി കൊടുത്തു. ക്ലൈന്റിനേക്കാള്‍, അവരുടെ കസ്റ്റമേഴ്സിനെയും മാര്‍ക്കറ്റിനെയും മനസ്സിലാക്കികൊണ്ടുള്ള സമീപനമാണ് എംസിസിയുടേത്,’ അജികുമാര്‍ പറയുന്നു.

പിന്നീട് എല്ലാ മേഘലകളിലും ഡിജിറ്റലൈസേഷന്‍ വന്നു. പരമ്പരാഗത മീഡിയ മാറി ഓണ്‍ലൈന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. അങ്ങനെ വെബ് ഡിസൈനിംഗിലേക്കും കമ്പനി പ്രവേശിച്ചു. സര്‍ഗ്ഗാത്മകതയും സാങ്കേതികവിദ്യയും ഒരുമിച്ചുള്ള സ്ഥാപനങ്ങള്‍ അന്ന് കുറവായിരുന്നു. ഇന്റെര്‍നെറ്റിന് ബാന്‍ഡ് വിഡ്ത്ത് കുറവായതിനാല്‍ അന്ന് വെബ് ഡിസൈനിംഗില്‍ കൂടുതല്‍ ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കുവാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഗ്രാഫിക്സ് നന്നായി ചെയ്ത് തന്നെ വെബ് ഡിസൈനിംഗ് ചെയ്യാന്‍ സാധിക്കും. ഇതിലെ സാധ്യതകള്‍ മനസിലാക്കിയാണ് ഇനോഫെക്സ് ഇന്‍ഫോ സാെല്യൂഷന്‍സ് എന്ന സ്ഥാപനം ആരംഭിച്ചത്. ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഓഫ്ലൈനില്‍ ചെയ്ത കാര്യങ്ങള്‍ ആണ് കമ്പനി ഓണ്‍ലൈനിലും ചെയ്യുന്നത്. ഒന്‍പത് വര്‍ഷം മുന്‍പാണ് ഇനോഫെക്സ് സാെല്യൂഷന്‍സ് ആരംഭിക്കുന്നത്. ഇന്ന് എല്ലാ ബ്രാന്‍ഡുകളുടേയും വെബ് ഡിസൈനിംഗ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ തുടങ്ങിയ എല്ലാ സര്‍വീസുകളും ഇവിടെ ചെയ്ത് നല്‍കുന്നു.

ഇന്ന് ഇനോഫെക്സിന്റെ ഭാഗമായുള്ള സോഫ്‌റ്റ്വെയര്‍ ഡെവലപ്മെന്റ് ഡിവിഷന് EFFIQ എന്നപേരില്‍ ക്ലൗഡ് ബേസ്ഡ് ആയിട്ടുള്ള ഡിസ്ട്രിബൂഷന്‍ മാനേജ്മന്റ് ERP സോഫ്‌റ്റ്വെയറും കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മന്റ് ആന്‍ഡ് സെയില്‍സ് ഫോഴ്സ് മാനേജ്മെന്റ സോഫ്ട്വെയറും സ്വന്തമായുണ്ട്. കേരളത്തിലെ പല പ്രമുഖ കമ്പനികളും ഈ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു വരുന്നുണ്ട്.

എംസിസിക്ക് ഒരു മാര്‍ക്കറ്റിംഗ് എക്സ്‌ക്യൂട്ടീവ് ഇല്ലെന്നതാണ് പ്രത്യേകത. സംതൃപ്തരായ കസ്റ്റമേഴ്സ് പുതിയ കസ്റ്റമേഴ്സിനെ പരിചയപ്പെടുത്തി നല്‍കുന്നു. അതാണ് പതിവ്.

‘കസ്റ്റമേഴ്സ് പൂരിഭാഗവും എംസിസിയുടെ ഓഫീസില്‍ എത്തി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ക്ലൈന്റുകളുമായി വര്‍ഷങ്ങളായി ബന്ധമുള്ളതിനാല്‍ അവരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. ക്യാമ്പയിന്‍ കൊണ്ട് മാത്രം ഒരു ബ്രാന്‍ഡ് വിജയിക്കില്ല. അതുകൊണ്ടു തന്നെ ബ്രാന്‍ഡിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി ഞങ്ങള്‍ അത് ഉടന്‍ തന്നെ പരിഹരിക്കും. വൈസപ് കണ്‍സള്‍ട്ടിംഗ് എന്ന മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടര്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ മൂന്നാമത്തെ വര്‍ഷത്തിലേക്ക് ഈ കമ്പനി കടന്നിരിക്കുകയാണ്. യെസ്പ്രസ്സ് എന്ന പ്രിന്റിംഗ് സ്ഥാപനവും ഇന്ന് സ്വന്തമായുണ്ട്’, അജികുമാര്‍ പറയുന്നു. ജനശ്രദ്ധ നേടിയ പല ടിവി പരസ്യങ്ങളുടെയും സ്‌ക്രിപ് റൈറ്റര്‍ ഉം സംവിധായകനും, പ്രശസ്തനായ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും കൂടിയാണ് അജികുമാര്‍.

ആരോഗ്യ മേഖലയില്‍ ശ്രദ്ധയൂന്നിക്കൊണ്ട് ക്രേസി വെല്‍നെസ്സ് എന്ന ഒരു സ്വന്തം ബ്രാന്‍ഡും നിര്‍മ്മിക്കുന്ന പണിപ്പുരയിലാണ് എംസിസി. ഈ വര്‍ഷം ഡിസംബറില്‍ ആയിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. പാലായില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് അജികുമാറിന്റെ ഭാര്യ അജിമോള്‍. മകന്‍ ഗോകുല്‍ എം സി എ പഠനത്തിന് ശേഷം അദ്ദേഹത്തിനൊപ്പം എംസിസിയില്‍ ഉണ്ട്. മകള്‍ ഗോപിക എംസിഎ പഠിച്ചുകൊണ്ടിരിക്കുന്നു.

Categories: FK Special, Slider