എക്‌സ്ട്രീം 1.ആര്‍ കണ്‍സെപ്റ്റ്; ഹീറോയുടെ ഭാവി വാഗ്ദാനം

എക്‌സ്ട്രീം 1.ആര്‍ കണ്‍സെപ്റ്റ്; ഹീറോയുടെ ഭാവി വാഗ്ദാനം

150 നും 200 നുമിടയില്‍ സിസി ഡിസ്‌പ്ലേസ്‌മെന്റുമായി സ്‌പോര്‍ട്‌സ്-കമ്യൂട്ടര്‍ സെഗ്‌മെന്റിലേക്ക് ഹീറോ എക്‌സ്ട്രീം 1.ആര്‍ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു

മിലാന്‍: ഈ വര്‍ഷത്തെ ഐക്മയില്‍ (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) ഹീറോ എക്‌സ്ട്രീം 1.ആര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പിന്റെ ഞെട്ടിക്കല്‍. അടുത്ത തലമുറ എക്‌സ്ട്രീം മോട്ടോര്‍സൈക്കിളാണ് എക്‌സ്ട്രീം 1.ആര്‍ കണ്‍സെപ്റ്റ് എന്ന് ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. എല്‍ഇഡി ഹെഡ്‌ലാംപ്, ടെയ്ല്‍ലൈറ്റ് എന്നിവ ഉള്‍പ്പെടുന്ന ഡിസൈന്‍ ഭാഷ റേസ് പ്രചോദിതമാണ്. 150 നും 200 നുമിടയില്‍ സിസി ഡിസ്‌പ്ലേസ്‌മെന്റുമായി സ്‌പോര്‍ട്‌സ്-കമ്യൂട്ടര്‍ സെഗ്‌മെന്റിലേക്കുള്ള ഭാവി വാഗ്ദാനമാണ് ഹീറോ എക്‌സ്ട്രീം 1.ആര്‍ കണ്‍സെപ്റ്റ്.

കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന് അസ്ത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. അഗ്രസീവ് സ്റ്റാന്‍സില്‍ വളരെ ഉല്‍സാഹിയായി ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ ആശയത്തെ കാണാന്‍ കഴിയും. അത്തരത്തിലാണ് നില്‍പ്പ്. മൂക്ക് താഴ്ത്തിയെന്നും വാല് പൊക്കിയെന്നും തോന്നുന്നവിധത്തിലാണ് സ്ട്രീറ്റ്-നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഭാഷ. തെരുവീഥികളിലും വളവുകളിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് എക്‌സ്ട്രീം 1.ആര്‍ കണ്‍സെപ്‌റ്റെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെട്ടു.

140 കിലോഗ്രാമില്‍ താഴെയാണ് കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്. വേഗത്തില്‍ അനായാസം ചലിക്കാന്‍ കഴിയുന്ന, ചുണയും ഊര്‍ജസ്വലതയുമുള്ള സമര്‍ത്ഥനായ മോട്ടോര്‍സൈക്കിളായിരിക്കും എക്‌സ്ട്രീം 1.ആര്‍ എന്ന് ഹീറോ അറിയിച്ചു. കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളും എന്‍ജിന്‍ വിശദാംശങ്ങളും ഹീറോ മോട്ടോകോര്‍പ്പ് പങ്കുവെച്ചില്ല. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളില്‍ മാറ്റങ്ങള്‍ കണ്ടേക്കും.

Comments

comments

Categories: Auto
Tags: Hero Xtreme