അരവണ്ണം മറവിരോഗ ലക്ഷണം

അരവണ്ണം മറവിരോഗ ലക്ഷണം

അരക്കെട്ടിന്റെ ചുറ്റളവ് ഏഷ്യക്കാരില്‍ മറവിരോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ഒരു വ്യക്തിയുടെ ഭാരം നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാരും ഗവേഷകരും ഉപയോഗിക്കുന്നതാണ് അരവണ്ണം അഥവാ ബോഡി മാസ് സൂചിക (ബിഎംഐ) വ്യാപകമായി പ്രയോജനപ്പെടുമ്പോഴും ബിഎംഐക്ക് അതിന്റെ കുറവുകളുണ്ട്. കൊഴുപ്പും പേശികളുടെ ബലവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നില്ല എന്നതാണ് ഒരു പോരായ്മ. ഇക്കാരണത്താല്‍, അരയില്‍ നിന്ന് ഉയരം വരെയുള്ള അനുപാതമോ അരക്കെട്ടിന്റെ ചുറ്റളവോ ഒരു വ്യക്തിയുടെ ആരോഗ്യകരമായ ഭാരത്തിന്റെ കൂടുതല്‍ കൃത്യമായ സൂചകങ്ങളായിരിക്കാമെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

എന്നിരുന്നാലും, പ്രായമാകുമ്പോള്‍, അരക്കെട്ടിന്റെ ചുറ്റളവും ബുദ്ധിപരമായ ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ വികലനം ചെയ്തു നോക്കി. ഒരു സമീപകാലപഠനത്തില്‍, അമിത ഭാരവും മസ്തിഷ്‌ക ക്ഷതവും തമ്മിലുള്ള ബന്ധം കണ്ടെത്തി. ആമാശയത്തിനു ചുറ്റും കൊഴുപ്പു വന്നടിയുന്നത് മസ്തിഷ്‌കച്ചുരുക്കം പോലുള്ള രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നും കണ്ടെത്തി. മറ്റൊരു വലിയ പഠനത്തില്‍ വയറിലെ കൊഴുപ്പും തിരിച്ചറിയല്‍ ശേഷി പോലുള്ള മസ്തിഷ്‌ക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടെത്തി.

ഈ പഠനങ്ങളില്‍ ചിലത് ബിഎംഐ അരവണ്ണവും ശരീരാനുപാതവുമായുള്ള ബന്ധത്തിലേക്ക് കണ്ണ് തുറന്നു. മറ്റു ചിലതാകട്ടെ ഉയര്‍ന്ന ബിഎംഐ ഓര്‍മ്മക്കുറവിനു സാധ്യത ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തി, അതേസമയം മറ്റ് പഠനങ്ങള്‍ വിപരീതഫലങ്ങളും കണ്ടെത്തി. എന്നാല്‍ സത്യം എവിടെയാണ് കിടക്കുന്നത്? പ്രായമായവരില്‍ കൊഴുപ്പും തലച്ചോറിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ? അങ്ങനെയാണെങ്കില്‍, ഓര്‍മ്മക്കുറവ് പോലുള്ള ന്യൂറോളജിക്കല്‍ അവസ്ഥകളുടെ അപകടസാധ്യത സൂചിപ്പിക്കുന്ന ഏറ്റവും മികച്ച ഭാരം അളക്കുന്നത് ഏതാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കൊറിയയിലെ യൂണിവേഴ്‌സിറ്റി ഗുറോ ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറായ ഹേ ജിന്‍ യൂയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം തുടങ്ങി.

2009 ല്‍ കൊറിയന്‍ ദേശീയ ആരോഗ്യ പരിശോധനയില്‍ പങ്കെടുത്ത 65 വയസും അതില്‍ കൂടുതലുമുള്ള 872,082 പേരെ യൂയുവും സഹപ്രവര്‍ത്തകരും പരിശോധിച്ചു. 2009- 2015 താസത്തില്‍ ഡിമെന്‍ഷ്യ രോഗം പിടിപെട്ടവരിലാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ അവരുടെ പുകവലി, മദ്യപാനം, ശാരീരിക പ്രവര്‍ത്തന നില എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പങ്കെടുക്കുന്നവരുടെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഗവേഷകര്‍ പരിശോധിച്ചു. അവരുടെ അരക്കെട്ടിന്റെ ചുറ്റളവും കണക്കാക്കി. അരക്കെട്ടിന്റെ വലുപ്പം ഡിമെന്‍ഷ്യ അപകടസാധ്യതയെ സൂചിപ്പിക്കുന്നവെന്ന് ഗവേഷണസംഘം കണ്ടെത്തി.

അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാരില്‍ 90 സെന്റീമീറ്ററില്‍ കൂടുതലോ സ്ത്രീകളില്‍ 85 സെന്റിമീറ്ററില്‍ കൂടുതലോ ആണെങ്കില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തി. പ്രായം, ബിഎംഐ, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, കരള്‍ ആരോഗ്യം, മറ്റ് ജീവിതശൈലീഘടകങ്ങള്‍ എന്നിവ ക്രമീകരിച്ചപ്പോഴും ഈ ബന്ധം തുടര്‍ന്നു. ആവശ്യത്തിനു ഭാരമില്ലാത്തവര്‍ക്കും ഉയര്‍ന്ന ഡിമെന്‍ഷ്യ സാധ്യതയുണ്ടെന്നു പഠനം കണ്ടെത്തി. കൊഴുപ്പിന്റെ സ്വാധീനമാണ് ഇതിനു കാരണമെന്ന് പഠനഫലങ്ങള്‍ വ്യക്തമാക്കുന്നു. ഈ പഠനം നടന്നത് ഏഷ്യക്കാരില്‍ മാത്രമാണെങ്കിലും കൂടുതല്‍ പഠനങ്ങള്‍ കൂടുതല്‍ പേരില്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Health