യുഎഇ പ്രസിഡന്റായി ഷേഖ് ഖലീഫ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

യുഎഇ പ്രസിഡന്റായി ഷേഖ് ഖലീഫ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

2004 നവംബറിലാണ് ആദ്യമായി ഷേഖ് ഖലീഫ യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്

ദുബായ്: തുടര്‍ച്ചയായ നാലാം തവണയും യുഎഇ പ്രസിഡന്റായി ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ വ്യവസ്ഥകള്‍ അനുസരിച്ച് യുഎഇ സുപ്രീം കൗണ്‍സിലാണ് ഷേഖ് ഖലീഫയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. അഞ്ച് വര്‍ഷമാണ് അധികാര കാലാവധി.

2004 നവംബറിലാണ് ആദ്യമായി ഷേഖ് ഖലീഫ യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഷേഖ് ഖലീഫയുടെ നേതൃത്വത്തില്‍ സുപ്രീംകൗണ്‍സില്‍ ആഴത്തിലുള്ള വിശ്വാസം രേഖപ്പെടുത്തി. വികസനത്തിന്റെയും സമൃദ്ധിയുടെയും യാത്ര തുടരാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് സുപ്രീം കൗണ്‍സില്‍ ആശംസിച്ചു.

1970കളിലും 80കളിലും യുഎഇ ഭരിച്ച രാഷ്ട്രപിതാവ് ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്തുടര്‍ച്ചക്കാരനായ ഷേഖ് ഖലീഫ അദ്ദേഹത്തിന്റെ മരണശേഷമാണ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തത്. യുഎഇയെ സമൃദ്ധിയിലേക്കും പ്രാദേശിക, അന്തര്‍ദേശീയ പ്രശസ്തിയിലേക്കും കൈപിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ് ഷേഖ് ഖലീഫ.

Comments

comments

Categories: Arabia